സമീപകാലത്തായി രണ്ട് സ്‌ട്രൈക്കർമാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ള ഫോർമേഷനാണ് അർജന്റീനയിൽ ലയണൽ സ്കലോണി നടപ്പിലാക്കാറുള്ളത്. എന്നാൽ മുന്നേറ്റ നിരയിൽ 3 പേരെ ഉൾപ്പെടുത്തിയുള്ള ഒരു ഫോർമേഷൻ ആരാധകർ അർജന്റീനയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാലിപ്പോൾ ലയണൽ സ്‌കലോണി ആരാധകരുടെ ഇഷ്ടജോഡികളെ ഉൾപ്പെടുത്തി ഒരു ത്രീമാൻ അറ്റാക്കിങ് ഫോർമേഷന് തയ്യാറെടുക്കുന്നതായി ഇഎസ്പിഎൻ അർജന്റീന റിപ്പോർട്ട് ചെയ്യുന്നു.
ആശ്വാസം; ഇമ്പാക്ട് പ്ലേയർ നിയമം ബിസിസിഐ പിൻവലിച്ച് തുടങ്ങി
സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം അർജന്റീനയിലെ ഏറ്റവും മികച്ച യുവതാരങ്ങളായ ലൗതരോ മാർട്ടിൻസ്, ജൂലിയൻ അൽവാരസ് എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ള ത്രീ മാൻ അറ്റാക്കിങ് സഖ്യത്തെ വരും മത്സരങ്ങളിൽ കളത്തിലിറക്കാൻ സ്കലോണി ഒരുങ്ങുന്നതായാണ് റിപോർട്ടുകൾ.
ഒക്ടോബർ 16 ന് ബൊളീവിയയ്ക്കെതിരെയും നവംബർ 15 ന് പരാഗ്വേയ്ക്കെതിരെയും നവംബർ 26 ന് പെറുവിനെതിരെയുമാണ് അർജന്റീനയുടെ അടുത്ത മല്സരങ്ങൾ. ഈ മൂന്ന് മത്സരങ്ങളിൽ ഏതെങ്കിലും ഒരു മത്സരത്തിൽ സ്കലോണി മുന്നേറ്റനിരയിൽ ഒരുമിച്ച് മെസ്സിയെയും അൽവാരസിനേയും മാർട്ടീൻസിനെയും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
അതേ സമയം സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ച ഒമ്പത് കളികളിൽ ആറ് വിജയവും ഒരു സമനിലയും രണ്ട് പരാജയവുമായി 19 പോയിന്റുമായി അർജന്റീന പോയ്ന്റ്റ് പട്ടികയിൽ ഒന്നാമതാണ്. നിലവിൽ ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് അർജന്റീന.
ഇംഗ്ലണ്ട് വിടുന്നു, അടുത്ത ലക്ഷ്യം മറ്റൊരു രാജ്യം; നയം വ്യക്തമാക്കി ഹലാൻഡ്
ലോകകപ്പ് യോഗ്യത ഉറപ്പിച്ചതിനാലും ഇനിയുള്ള മത്സരങ്ങളിലെ എതിരാളികൾ അത്ര ശക്തരല്ല എന്നതിനാലും സ്കലോണി ഫോർമേഷനിൽ ചില പരീക്ഷങ്ങൾ നടത്തിയേക്കാം..