ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയിരിക്കുകയാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്.
മത്സരത്തിൽ മോഹൻ ബഗാനായി ഗംഭീര പ്രകടനമാണ് ലെഫ്റ്റ് വിങ് താരം ലിസ്റ്റൺ കോളക്കോ കാഴ്ച്ചവെച്ചത്. താരം മത്സരത്തിൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന വിതമുള്ള ഗോളും നേടിയിരുന്നു.
മനവീർ നിന്ന് ലഭിച്ച പാസ്സ് ക്യാപ്റ്റൻ റെയ് തച്ചിക്കാവയെയും റീഫൻ ഈസെയെയും വുങ്‌ഗയം മുയിരാംഗിനെയുമൊക്കെ തെറ്റായ വഴിക്ക് അയച്ചു ഗോൾകീപ്പർ ആൽബിനോ ഗോമസിനെയും മറികടന്ന് ഗാംഭീര ഗോൾ നേടുകയായിരുന്നു. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…
ലിസ്റ്റൺ കോളക്കോയുടെ സീസണിലെ ആദ്യ ഗോളാണിത്. വരും ദിവസങ്ങളിൽ താരത്തിൽ നിന്ന് ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.