മോഹൻ ബഗാൻ വേണ്ടിയും ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന കൊളാസോയെ ഐ എസ് എൽ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഒഡീഷ എഫ്‌സി സ്വന്തമാക്കുന്നു.
ലിസ്റ്റാൻ നിലവിൽ മോഹൻ ബഗാനിൽ തന്നെയാണ് അവരുടെ ട്രെയിനിങ് സെക്ഷനിൽ താരം പങ്കടുക്കുന്നുണ്ട്.2027 വരെ താരത്തിന് ബഗാനിൽ കരാർ ഉണ്ട്.
ബഗാൻ വേണ്ടി ഡ്യൂറൻഡ് കപ്പ് അടക്കം നിലവിൽ താരം കളിക്കുന്നുണ്ട് ആദ്യ മത്സരത്തിൽ ഒരു ഗോളും നേടിയിട്ടുണ്ട് താരം.ഹൈദരാബാദിൽ നിന്നാണ് താരം മോഹൻ ബഗാനിൽ എത്തിയത്.
ഇന്ത്യൻ ദേശിയ ടീമിലെ സ്ഥിര സാന്നിധ്യമാണ് ഇപ്പോൾ താരം.ഐ എസ് എലിൽ ആകെ 77 മത്സരങ്ങളിൽ നിന്ന് 13 ഗോളും 12 അസിസ്റ്റുമുണ്ട് താരത്തിന്റെ പേരിൽ.