ലിവർപൂളിന്റെ 29 വയസുകാരൻ സൂപ്പർ താരം ഷെർദാൻ ഷാക്കിരി ലിവർപൂൾ വിട്ട് ഇറ്റാലിയൻ ലീഗിലേക്ക് പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സീസണിൽ 21 മത്സരങ്ങൾ കളിച്ച ഷാക്കിരിക്ക് അതിൽ ആറു കളികളിൽ മാത്രം ആണ് ആദ്യ ഇലവനിൽ ഇറങ്ങാൻ കഴിഞ്ഞത്.
ലിവർ പൂളിൽ നിന്നാൽ തനിക്ക് അധികം അവസരങ്ങൾ ലഭിക്കില്ല എന്ന കണക്ക് കൂട്ടലിലാണ് അദ്ദേഹം ടീം വിട്ട് ഇറ്റലിയിൽ ലീഗിലേക്ക് കൂടു മാറാൻ തീരുമാനിച്ചിരിക്കുന്നത്.
ഇറ്റാലിയൻ ടീമുകൾ മാത്രമല്ല അദ്ദേഹത്തിനായി കാത്തു നിൽക്കുന്നത്. ഇറ്റാലിയൻ ക്ലബ്ബുകൾ ആയ റോമാ, ലാസിസോ എന്നിവക്ക് പുറമെ സ്പാനിഷ് ക്ലബ്ബ് സെവിയ്യക്കും ഷാക്കിരിക്ക് മേൽ താൽപ്പര്യം ഉണ്ട്.
താരത്തിനായി 23 മില്യൻ യൂറോ ആണ് ലിവർപൂൾ ചോദിക്കുന്നത് ഈ കോവിഡ് സാമ്പത്തിക പ്രതിസന്ധി സമയത്ത് ടീമുകൾക്ക് ഇത് താങ്ങാൻ കഴിയുമോ എന്നത് ഒരു പ്രശ്നമാണ്.
English Summary: Liverpool star Xherdan Shaqiri pleads for exit as two European rivals revive interest in him.