മെഡൽ നേട്ടത്തിന് ഇനി ഒരൊറ്റ വിജയം മാത്രം മതി, ടോക്കിയോ ഒളിമ്പിക്സിൽ ഇതുവരെ ഒരൊറ്റ മെഡൽ മാത്രമേ ഇന്ത്യയ്ക്ക് നേടുവാൻ കഴിഞ്ഞുള്ളു എങ്കിലും ലാവ്ലിനോ ബോർഗോഗൻ ബോക്സിങ് റിങ്ങിലെ ഇന്നത്തെ തകർപ്പൻ പ്രകടത്തിലൂടെ ഇന്ത്യൻ ആരാധകരുടെ ഹൃദയം കവർന്നു
ജർമൻ താരം നദിനെ അപ്പറ്റ്‌സിനെ അക്ഷരാർത്ഥത്തിൽ പഞ്ഞിക്കിടുകയായിരുന്നു ഇന്ത്യൻ പെൺപുലി. ഇനി ഒരൊറ്റ വിജയം കൂടി നേടിയാൽ ഈ പെൺകുട്ടിക്ക് രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് ഒളിമ്പിക് മെഡൽ കഴുത്തിലണിയാൻ സാധിക്കും.
മത്സരം ഒട്ടും ഏകപക്ഷീയമല്ലായിരുന്നു, രണ്ട് താരങ്ങളും കട്ടക്ക് കട്ടക്ക് നിൽക്കുന്ന പൊരിഞ്ഞ ഇടിയായിരുന്നു ഇന്ന് ബോക്സിങ്ങിൽ കാണുവാൻ കഴിഞ്ഞത്.
69 കിലോഗ്രാം വെൽറ്റർ വെയിറ്റ് വിഭാഗത്തിലായിരുന്നു ലോവ്ലിന ഇന്ത്യയുടെ യശസ് വാനോളമുയർത്തി, ഒരു തകർപ്പൻ പോരാട്ടത്തിലൂടെ ജർമൻ താരത്തിനെ പരാജയപ്പെടുത്തിയത്. കരുത്തുറ്റ പഞ്ചുകളുമായി രണ്ടു താരങ്ങളും അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ അവസാന വിജയം ഇന്ത്യൻ താരത്തിനൊപ്പമായി
മൂന്ന്-രണ്ട് എന്ന സ്കോറിനായിരുന്നു ലാവ്ലിന വിജയകിരീടം ചൂടിയത്. ഇനി ഒരൊറ്റ വിജയം കൂടി നേടിയാൽ രാജ്യത്തിന്റെ അഭിമാനമായി മെഡൽ നേട്ടം ആഘോഷിക്കുവാനും ഇന്ത്യൻ താരത്തിന് കഴിയും.
വിജേന്ദറിലൂടെയും മേരികോമിലൂടെയുമൊക്കെ രാജ്യം ആഘോഷമാക്കിയ ബോക്സിങ് റിങ്ങിൽ നിന്നും ഒരു മെഡൽ കൂടി കഴുത്തിലണിയാൻ രാജ്യം കാത്തിരിക്കുകയാണ് ഈ പെൺകുട്ടിയിലൂടെ.