in ,

LOVELOVE

വാർണറിന്റെ തിരിച്ചു വരവിന് ലക്ക്നൗവിന്റെ മറുപടി ഈ ഇന്ത്യൻ താരമാണ്..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും ലക്ക്നൗ സൂപ്പർ ജയന്റ്സും തമ്മിലാണ് മത്സരം. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് താരങ്ങളുടെ ടീമുകൾ തമ്മിലാണ് എന്നത് ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും ലക്ക്നൗ സൂപ്പർ ജയന്റ്സും തമ്മിലാണ് മത്സരം. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് താരങ്ങളുടെ ടീമുകൾ തമ്മിലാണ് എന്നത് ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

പക്ഷെ ഈ മത്സരം ശ്രദ്ധേയമാകുക വാർണറിന്റെ തിരിച്ചു വരവിലൂടെയാകും. വാർണറിന് പുറമെ നോർട്ജെ കൂടി എത്തുന്നത് ഡൽഹിയുടെ കരുത്ത് കൂടും.

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വാർണറിന്റെ ഗംഭീര തിരിച്ചു വരവ് തടയാൻ ലക്ക്നൗവിന്റെ കയ്യിലുള്ള വജ്രായുധം ഇന്ത്യൻ യുവ ലെഗ് സ്പിന്നർ രവി ബിഷനോയ് തന്നെയാണ്.

ട്വന്റി ട്വന്റി ക്രിക്കറ്റിൽ ബിഷനോയിടെ നാലു പന്തുകളാണ് വാർണർ നേരിട്ടിട്ടുള്ളത്.ഇതിൽ രണ്ട് തവണ അദ്ദേഹം ബിഷനോയിക്ക് വിക്കറ്റും നൽകി. ആകെ നേടിയത് അഞ്ചു റൺസ് മാത്രം.എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 കെ എൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 എവിൻ ലൂയിസ്, 4 മാർക്കസ് സ്റ്റോയിനിസ്, 5 ദീപക് ഹൂഡ, 6 ആയുഷ് ബഡോണി, 7 ക്രുനാൽ പാണ്ഡ്യ, 8 ജേസൺ ഹോൾഡർ, 9 അങ്കിത് രാജ്‌പൂത്, 10 രവി ബിഷ്‌നോയ് , 11 ആവേശ് ഖാൻ

ഡൽഹി ക്യാപിറ്റൽസ് : 1 ഡേവിഡ് വാർണർ, 2 പൃഥ്വി ഷാ, 3 സർഫറാസ് ഖാൻ/യഷ് ദുൽ/മൻദീപ് സിംഗ്, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ & WK), 5 ലളിത് യാദവ്, 6 റോവ്മാൻ പവൽ, 7 അക്സർ പട്ടേൽ, 8 ശാർദുൽ താക്കൂർ, 9 കുൽദീപ് യാദവ്, 10 ആൻറിച്ച് നോർട്ട്ജെ, 11 മുസ്തഫിസുർ റഹ്മാൻ

ISL റിസർവ് ടീമുകൾ ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗ് ക്ലബ്ബ്കൾക്ക് ഒപ്പം യങ് റിസർവ് ടീം ലീഗ് കളിക്കും, ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്‌…

ഇത് ഒരു ഓർമപ്പെടുത്തലാണ്