in ,

ഐ പി ലിലെ ആദ്യ മത്സരത്തിനായി ഗുജറാത്തും ലക്കനൗവും ഇന്നിറങ്ങും..

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിനായി ഗുജറാത്ത്‌ ടൈറ്റാൻസും ലക്ക്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും. ഇരു ടീമുകളും തമ്മിൽ തമ്മിലാണ് ഏറ്റുമുട്ടുന്നത്.മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക് സ്റ്റാർ സ്പോർസ്റ്റിൽ തത്സമയം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിനായി ഗുജറാത്ത്‌ ടൈറ്റാൻസും ലക്ക്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങും. ഇരു ടീമുകളും തമ്മിൽ തമ്മിലാണ് ഏറ്റുമുട്ടുന്നത്.മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക് സ്റ്റാർ സ്പോർസ്റ്റിൽ തത്സമയം.

എല്ലാ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളെ പോലെ തന്നെ വിദേശ താരങ്ങളുടെ അഭാവം തന്നെയാണ് ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെയും തിരച്ചടി.ഇംഗ്ലീഷ് പേസർ മാർക്ക്‌ വുഡിന് പരിക്കേറ്റ് സീസൺ മുഴുവൻ നഷ്ടമായി. പകരം ആൻഡ്രൂ ടൈ ടീമിൽ എത്തിയിട്ടുണ്ട്.

പക്ഷെ സ്റ്റാർ ആൾ റൗണ്ടർമാരായ മാർക്കസ് സ്റ്റോയിനിസും ജേസൺ ഹോൾഡറും നാഷണൽ ഡ്യൂട്ടിയിൽ ആയതിനാൽ ഇത് വരെയും ലക്കനൗ ക്യാമ്പിൽ എത്തിയിട്ടില്ല.

ഗുജറാത്ത്‌ ടൈറ്റാൻസിന് നിലവിൽ പരിക്കോ വിദേശ താരങ്ങളുടെ അഭാവമോ ഒന്നും തന്നെ വലക്കുന്നില്ല. ഇരു ടീമുകളെടെയും സാധ്യത ഇലവൻ കൂടി ചുവടെ ചേർക്കുന്നു.

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 മാത്യു വെയ്ഡ് (വിക്കറ്റ്), 3 വൃദ്ധിമാൻ സാഹ / വിജയ് ശങ്കർ, 4 അഭിനവ് മനോഹർ, 5 ഡേവിഡ് മില്ലർ, 6 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 7 രാഹുൽ തെവാട്ടിയ, 8 റാഷിദ് ഖാൻ, 9 ആർ സായ് കിഷോർ, 10 ലോക്കി ഫെർഗൂസൺ, 11 മുഹമ്മദ് ഷമി

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 കെഎൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 മനീഷ് പാണ്ഡെ, 4 ദീപക് ഹൂഡ, 5 മനൻ വോറ, 6 ക്രുണാൽ പാണ്ഡ്യ, 7 അങ്കിത് രാജ്‌പൂത്, 8 കെ ഗൗതം, 9 രവി ബിഷ്‌ണോയ്, 10 ദുഷ്മന്ത ചമീര , 11 ആവേശ് ഖാൻ

ഹൈദരാബാദിൽ പൊടി പിടിച്ചിരുന്ന തമ്പിയെ കൊണ്ട് രോഹിത് മുംബൈയിൽ അൽഭുതങ്ങൾ കാണിക്കും

ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരച്ചടി, വിദേശ താരത്തിന് ഐ പി ൽ നഷ്ടമായേക്കും..