in ,

മാർക്ക്‌ വുഡിന് പകരക്കാരനെത്തി..

2018 പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുമ്പോൾ പർപ്പിൾ ക്യാപ് നേടിയ ബൗളർ കൂടിയാണ് അദ്ദേഹം.ഗുജറാത്ത് ലയൺസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾക്ക് വേണ്ടിയും ഐ പി ൽ കളിച്ചിട്ടുണ്ട്.

പരിക്കേറ്റ ലക്കനൗ സൂപ്പർ ജയന്റ്സിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ മാർക്ക്‌ വുഡിന്റെ പകരകാരനെ കണ്ടെത്തി ഫ്രാഞ്ചൈസി. ഓസ്ട്രേലിയ താരവും മികച്ച ട്വന്റി ട്വന്റി ബൗളേർമാരിൽ ഒരാളുമായ ആൻഡ്രൂ ടൈയാണ് മാർക്ക്‌ വുഡിന് പകരമായി ലക്ക്നൗ സൂപ്പർ ജയന്റ്സിലെത്തിയത്.

ബംഗ്ലാദേശ് പേസർ ടസ്കിന് അഹ്‌മദ്, സിംബാവേ താരം ബ്ലെസ്സിങ് മുസുർബാനി എന്നിവർ പകരകാരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും ടൈക്കാണ് നറുക്ക് വീണത്.

2018 പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുമ്പോൾ പർപ്പിൾ ക്യാപ് നേടിയ ബൗളർ കൂടിയാണ് അദ്ദേഹം.ഗുജറാത്ത് ലയൺസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾക്ക് വേണ്ടിയും ഐ പി ൽ കളിച്ചിട്ടുണ്ട്.

27 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റ് സ്വന്തമാക്കാൻ ഈ ഓസ്ട്രേലിയൻ പേസ് ബൗളർക്ക് സാധിച്ചിട്ടുണ്ട്.

ലൂണക്ക് സ്നേഹസമ്മാനവുമായി കുഞ്ഞു ആരാധകൻ..

അവർക്ക് ഒരു മികച്ച താരം പോലുമില്ല – സുനിൽ ഗവാസ്കർ