കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെയുള്ള വാശിയേറിയ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി പഞ്ചാബ് എഫ്സിയുടെ മുന്നേറ്റ താരം ലൂക്കാ മജ്സെനെ ഗുരുതര ഫൗൾ വെച്ചത് ആരാധകരെല്ലാം അറിഞ്ഞു കാണുമല്ലോ.
ഇതിനെ തുടർന്ന് രാഹുൽ കെപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ വിമർശനങ്ങൾക്കാണ് വഴി വെച്ചിട്ടുള്ളത്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ലൂക്കാ മജ്സെൻ സർജറിക്ക് തയ്യാറെടുക്കുകയാണ്.
പഞ്ചാബ് മാനേജ്‍മെന്റ് തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. താരത്തിന്റെ താടിയെല്ലിന് രണ്ട് പരിക്കുകൾ പറ്റിയിട്ടുണ്ട്. അതോടൊപ്പം താരത്തിന് ഏകദേശം ആറ് മുതൽ എട്ട് ആഴ്ച വരെ വിശ്രമം വേണെമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഫൗളിനെ തുടർന്ന് റെഫ്രീ രാഹുലിന് യെല്ലോ കാർഡ് നൽകിയിരുന്നു. എന്തിരുന്നാലും പഞ്ചാബിനെ ബന്ധപ്പെട്ട് ലൂക്കയുടെ അഭാവം വമ്പൻ തിരച്ചടി തന്നെയാണ് നൽക്കുക.