in

ലുക്കാക്കു ഒരു അത്ഭുത പ്രതിഭയാണ് പക്ഷേ ഞങ്ങൾക്കവനെ ഭയക്കേണ്ട കാര്യമില്ല- ഇറ്റാലിയൻ താരം

Lukaku EURO

യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് രാത്രി 9 30ന് സെൻറ് പീറ്റേഴ്സ് ബർഗിൽ സ്വിസർലാൻഡ് സ്പെയിൻ മത്സരത്തോടെ കൂടിയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ഇന്ന് രാത്രി 12 30ന് മ്യൂണിക്കിൽ യൂറോക്കപ്പിലെ ഫേവറേറ്റുകളായ ബെൽജിയവും ഇറ്റലിയും ഏറ്റുമുട്ടും. അപരാജിതരായി കുതിക്കുന്ന ഇറ്റലിയുടെ വിജയക്കുതിപ്പിന് ബെൽജിയം തടയിടുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

എന്നാൽ ഇറ്റലിയുടെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളായ ജോർജിയോ ചില്ലെയ്നിക്ക് ഒരു ഭയവുമില്ല. ബെൽജിയത്തിന് എതിരെയും വിജയം നേടി ഇറ്റലി കുതിക്കും എന്ന് തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്

ഈ യൂറോ സീസണിലും ബെൽജിയത്തിന്റെ കുന്തമുന റൊമേലു ലുക്കാക്കു തന്നെയാണ്, “റൊമേലു ഒരു എക്സ്ട്രാ ഓർഡിനറി താരമാണ് ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തിനോട് ബഹുമാനമുണ്ട് ഇൻറർ മിലാൻ ആയി ഈ സീസണിൽ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത് ” അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിനെ തടയായാൽ ഇറ്റലിക്ക് വിജയം കൈവരിക്കാനാകും എന്നാണ് ഇറ്റാലിയൻ താരം പ്രതീക്ഷിക്കുന്നത്. തങ്ങൾ ബെൽജിയത്തിനെ നേരിടുവാൻ തയ്യാറായെന്നുംറൊമേലു ആയിരിക്കും അവരുടെ പ്രധാന താരമെന്ന തങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു മികച്ചവൻ ആണെങ്കിലും

ഇറ്റലിക്ക് അദ്ദേഹത്തിനെ പറ്റി യാതൊരു തലവേദനയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “ഇറ്റാലിയൻ താരങ്ങളുടെ ഉറക്കം കളയുവാൻ ലുക്കാക്കുവിന് കഴിയില്ല” എന്നാണ് അദ്ദേഹം പറയുന്നത്. ശാന്തമായി ഉറങ്ങാൻ തങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഒരുക്ലബ്ബുമായും കരാറില്ലാതെ നിൽക്കുന്ന സൂപ്പർ താരങ്ങൾ

PSG റാമോസിനെ റാഞ്ചുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ