നിലവിൽ എല്ലാ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ആദ്യ ഇലവനിലേക്കുള്ള തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ്. പക്ഷെ ലൂണയുടെ തിരിച്ചുവരവിന് യുവ താരത്തിന്റെ പരിക്ക് വില്ലനാണ്.
ജീക്സൺ ക്ലബ് വിട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസീവ് മിഡ്‌ഫീൽഡ് പൊസിഷനിലേക്ക് പരിഗണിച്ചത് ഫ്രെഡി ലല്ലാവ്മയായിരുന്നു. പക്ഷെ താരം നിലവിൽ പരിക്കിന്റെ പിടിയിലാണ്.
ഈയൊരു സമയത്തും ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസീവ് മിഡ്‌ഫീൽഡ് നിലവിൽ ശക്തമായി നിൽക്കാൻ കാരണം വിബിന്റെയും കോഫിന്റെയും കൂട്ട്ക്കെട്ടാണ്. എന്നാൽ ലൂണയെ ആദ്യ ഇലവനിലേക്ക് കൊണ്ടുരണമെങ്കിൽ കോഫിനെ സബ്സ്റ്റിട്ടുട്ട് ബെഞ്ചിലേക്ക് മാറ്റണം.
പക്ഷെ ഫ്രെഡി വരാതെ കോഫ് ഡിഫെൻസീവ് മിഡ്‌ഫീൽഡ് പൊസിഷനിൽ നിന്നും പോയാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസീവിന് വലിയ തിരച്ചടിയാണ് നൽക്കുക. അതുകൊണ്ട് തന്നെ ലൂണയുടെ ആദ്യ ഇലവനിലേക്കുള്ള തിരിച്ചുവരവ് ആശങ്ങ നൽക്കുന്നതാണ്.
ഇനിയും ഡാനിഷ് ഫാറൂഖിനെ അറ്റാക്കിങ് മിഡ്‌ഫീൽഡലേക്ക് പരിഗണിക്കാനാണ് സാധ്യത. ഡാനിഷിന്റെ നിലവിലെ ഫോമിൽ ഇനിയും കളിപ്പിക്കുക വെച്ചാൽ അത് ടീമിന് ഗുണം ചെയ്യുമോ എന്നതും സംശയവുമാണ്. അല്ലെങ്കിൽ ഡാനിഷിന് പകരം അസർ, യോഹെൻഭാ, ഐമെൻ എന്നിവരെയും മിഡ്‌ഫീൽഡ് പൊസിഷനിലേക്ക് പരിഗണിക്കാവുന്നതാണ്.
എന്തിരുന്നാലും പരിശീലകൻ ഇതിനെ ബന്ധപ്പെട്ട് കാര്യമായി തന്നെ നോക്കി കാണുന്നുണ്ട്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സവരം ആവുമ്പോളേക്കും ഫ്രെഡിയുടെ പരിക്ക് മാറാനും സാധ്യതയുണ്ട്.