നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളിയാക്കാൻ പോവുന്ന ടീം ഏതാണ്? ലൂണയുടെ അഭിപ്രായം ഇങ്ങനെ, “എല്ലാ ടീമുകളും ബുദ്ധിമുട്ടാണ്”.
പക്ഷെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് ഒരു വാശിയുടെ കഥ കൂടി പറയാനുണ്ട്. എല്ലാ ടീമുകളും ബുദ്ധിമുട്ടാണ് ലൂണ പറഞ്ഞെങ്കിലും, ബംഗളുരുവിനെതിരെയുള്ള മത്സരമാണ് ഏറ്റവും കൂടുതൽ വെല്ലുവിളിയാക്കാൻ പോവുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലൂണ.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ എക്സ്പ്രസ്സുമായുള്ള അഭിമുഖത്തിൽ, “എല്ലാ ടീമുകളും ബുദ്ധിമുട്ടാണ്. പക്ഷേ, ഞങ്ങളുമായി ചരിത്രമുള്ള ബെംഗളൂരു എഫ്‌സിക്കെതിരെ കളിക്കുമ്പോൾ അത് തീർച്ചയായും വളരെ വ്യത്യസ്തമാണ്. അതിനാൽ ഞാൻ കരുതുന്നു, ഞങ്ങൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ അത് മസാലയായിരിക്കും!“ എന്നാണ് ലൂണ പറഞ്ഞത്.
ഇവാൻ വുകമനോവിച്ച് പരിശീലകനായ 2022-23 സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ അരങ്ങേറിയ നാടക്കിയ സംഭവങ്ങളും വാക്ഔട്ടുമെല്ലാം ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനും മറക്കാൻ കഴിയില്ല. ഇപ്പോഴും ബംഗാളൂരുവിനോട് പ്രധികാരം വീട്ടണമെന്ന വാശിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ലൂണയും.
ഒക്ടോബർ 25ന് കൊച്ചിയിൽ വെച്ചാണ് ഈ സീസണിലെ ബംഗളുരുവിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരം ആയത് കൊണ്ട് തന്നെ ആയിര കണക്കിന് ആരാധകർ മത്സരം കാണാനായി എത്തുമെന്ന് ഉറപ്പാണ്.