in , ,

LOVELOVE

ലൂണ 2024 വരെ ബ്ലാസ്റ്റേഴ്‌സിൽ തുടരും.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം അഡ്രയൻ ലൂണ 2024 വരെ ബ്ലാസ്റ്റേഴ്‌സ് തന്നെ തുടരും. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം വ്യക്തമാക്കിയത്.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം അഡ്രയൻ ലൂണ 2024 വരെ ബ്ലാസ്റ്റേഴ്‌സ് തന്നെ തുടരും. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച രണ്ടേ രണ്ട് വിദേശ താരങ്ങളെ മാത്രമേ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയിരുന്നോള്ളൂ. താരത്തിന് 2025 വരെ കരാർ ലഭിക്കുമെന്നാണ് കരുതപെട്ടിരുന്നത്. എന്നാൽ 2024 വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ നൽകിയിരിക്കുന്നത്.

കൃത്യം ഒരു വർഷം മുന്നേയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ആരാധകരെ ഞെട്ടിച്ചു കൊണ്ട് അർത്ഥരാത്രിയാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സൈനിങ്ങുകളിൽ ഒന്നായി അത് മാറുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ അദ്ദേഹം പന്ത് തട്ടി. ആറു ഗോളുകളും ഏഴു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ ലൂണക്കും കൂട്ടുകാർക്കും സാധിക്കട്ടെ.

ഡ്യുറണ്ട് കപ്പ് ടി വി യിൽ സംപ്രേഷണം ചെയ്യും, ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുക റിസർവ് ടീമിന്

പൂട്ടിയ കരാർ നീട്ടിയിട്ടില്ല..