in

LOVELOVE LOLLOL OMGOMG CryCry AngryAngry

ചിക്കൻ ഡാൻസ് ഗോൾ സെലിബ്രേഷൻ രഹസ്യം വെളിപ്പെടുത്തി ലൂണ, ഒപ്പം ആരാധകർക്ക് ഒരു ചലഞ്ചു കൂടി…

എന്താണ് ഈ വിചിത്രമായ ഗോൾ ആഘോഷത്തിന് പിന്നിലെ രഹസ്യം എന്ന് അപ്പോൾ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആരായുകയായിരുന്നു. മത്സരശേഷം താരം തന്നെ ഈ വിചിത്രമായ സെലിബ്രേഷൻ രീതിക്ക് പിന്നിലുള്ള രഹസ്യം ആരാധകരോട് വെളിപ്പെടുത്തി, അതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ചലഞ്ച് കൂടി അദ്ദേഹം നൽകി.

കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കുന്ന മത്സരങ്ങളിലെല്ലാം ഹീറോ ഓഫ് ദി മാച്ച് പുരസ്കാരം ലഭിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിൻറെ സ്വന്തം താരമായ അഡ്രിയാൻ ലൂണക്ക് തന്നെയാണ്. 90 മിനിറ്റും ക്ലബ്ബിനുവേണ്ടി ഒരേ ഊർജ്ജത്തിൽ കളിക്കുന്ന ലൂണ മറ്റു ടീമുകളെ ബ്ലാസ്റ്റേഴ്സിൽ നിന്നും വേറിട്ട് നിർത്തുന്നു.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ പോലും വളരെ മികച്ച ഒരു പ്രകടനം തന്നെ ആയിരുന്നു ഈ താരത്തിൽ നിന്നും ഉണ്ടായത്. അതുകൊണ്ടുതന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ ഏറ്റവുമധികം ജനപ്രീതിയുള്ള താരം ഇദ്ദേഹം തന്നെയാണ്. താരത്തിന് മേൽ മറ്റു ക്ലബ്ബുകൾ ഇതിനോടകം തന്നെ കണ്ണുവെച്ച കഴിഞ്ഞു.

രണ്ടു വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി ഒപ്പിട്ടതാരരം ക്ലബ്ബ് വിട്ട് പോകുവാൻ സാധ്യതയില്ല. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയ ശേഷം അദ്ദേഹം നടത്തിയ ആഘോഷം ഏറെ വിചിത്രമായിരുന്നു. കൈകൾ ചിറകുകൾ പോലെ വെച്ച് നടത്തിയ ഗോൾ ആഘോഷം ചിക്കൻ ഡാൻസ് സെലിബ്രേഷൻ എന്നപേരിൽ വൈറലാവുകയാണ്.

എന്താണ് ഈ വിചിത്രമായ ഗോൾ ആഘോഷത്തിന് പിന്നിലെ രഹസ്യം എന്ന് അപ്പോൾ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആരായുകയായിരുന്നു. മത്സരശേഷം താരം തന്നെ ഈ വിചിത്രമായ സെലിബ്രേഷൻ രീതിക്ക് പിന്നിലുള്ള രഹസ്യം ആരാധകരോട് വെളിപ്പെടുത്തി, അതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ചലഞ്ച് കൂടി അദ്ദേഹം നൽകി.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലെ ഒരു താരം ഓടുന്നത് കോഴികളെ പോലെ കൈകൾ വിടർത്തി വെച്ച് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ താരത്തിനെ കളിയാക്കുകയായിരുന്നു തൻറെ ഗോൾ ആഘോഷത്തിന് പിന്നിലെ രഹസ്യം എന്ന് ലൂണ വെളിപ്പെടുത്തി. ഇത്തരമൊരു ആഘോഷത്തിന് തനിക്ക് ഐഡിയ നൽകിയത് harmanjot khabra ആണെന്നും പറഞ്ഞ ലൂണ ആ താരം ആരാണെന്ന് കണ്ടു പിടിക്കുക എന്ന ചലഞ്ച് ആണ് ആരാധകർക്ക് മുന്നിൽ വച്ചത്

ഗോളടിച്ചു, ജയിച്ചു, ഹീറോയായി പക്ഷേ ഇപ്പോഴും ഒരു സങ്കടം ബാക്കിയാണ് ലൂണക്ക്…

മെസ്സി വന്നതിനുശേഷം പി എസ് ജിക്ക് ഉണ്ടായ നേട്ടങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു…