എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവിനായാണ്. താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരനായി വന്നെങ്കിലും മികച്ചൊരു പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലായിരുന്നു.
ഇപ്പോളിത മുഹമ്മദൻസ് എസ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ, അഡ്രിയാൻ ലൂണ മുഹമ്മദൻസിനെതിരെ കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റഹ്ര.
ഇതോടെ ആരാധകർക്ക് ലൂണയെ ആദ്യ ഇലവനിൽ തന്നെ കാണാൻ കഴിയുമെന്ന് ഉറപ്പിക്കാം. താരത്തിന്റെ തിരിച്ചുവരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിര ഒന്നുകൂടി ശക്തിപ്പെടുമെന്ന് തീർച്ചയാണ്. അതോടൊപ്പം എല്ലാ ആരാധകരും ലൂണ-നോഹ കൂട്ട്കെട്ടിനായി കത്തിരിക്കുകയാണ്.
ലൂണ ഏത് വിദേശ താരത്തിന് പകരമായിരിക്കും ആദ്യ ഇലവനിലേക്ക് വരുകയെന്ന് നോക്കി കാണേണ്ടത് തന്നെയാണ്. ഒക്ടോബർ 20 രാത്രി 7:30ക്കാണ് മുഹമ്മദൻസ്-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം അരങ്ങേരുക.