in , , ,

LOVELOVE LOLLOL AngryAngry

PSG-യെ തോൽപ്പിക്കും, നെയ്മറിനെ പറ്റിയും സംസാരിച്ച് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം

റയൽ മാഡ്രിഡ്‌ vs പിസ്ജി ആദ്യ പാദ മത്സരം പാർക് ഡെസ് പ്രിൻസസിൽ അരങ്ങേറാൻ ദിവസങ്ങളുടെ ദൂരം മാത്രം ബാക്കി നിൽക്കെ, റയൽ മാഡ്രിഡ്രിന്റെ ബ്രസീലിയൻ യുവസൂപ്പർ താരമായ റോഡ്രിഗോ ഗോസ് ഈ മത്സരത്തെ പറ്റി സംസാരിച്ചിരിക്കുകയാണ്. പിസ്ജിയിൽ ലോകത്തിലെ മികച്ച താരങ്ങളിൽ ചിലർ ഉണ്ടെങ്കിലും, റയൽ മാഡ്രിഡ്‌ വിജയിക്കുമെന്നാണ് റോഡ്രിഗോ TNT Brazil-ന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ലോകഫുട്ബോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡ്‌ vs പിസ്ജി യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി16, മാർച്ച്‌10 എന്നീ ദിവസങ്ങളിലാണ് അരങ്ങേറുന്നത്. ആദ്യ പാദ മത്സരം പിസ്ജിയുടെ ഹോം സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിലും, രണ്ടാം പാദ മത്സരം റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിലുമാണ് നടക്കുന്നത്.

റയൽ മാഡ്രിഡ്‌ vs പിസ്ജി ആദ്യ പാദ മത്സരം പാർക് ഡെസ് പ്രിൻസസിൽ അരങ്ങേറാൻ ദിവസങ്ങളുടെ ദൂരം മാത്രം ബാക്കി നിൽക്കെ, റയൽ മാഡ്രിഡ്രിന്റെ ബ്രസീലിയൻ യുവസൂപ്പർ താരമായ റോഡ്രിഗോ ഗോസ് ഈ മത്സരത്തെ പറ്റി സംസാരിച്ചിരിക്കുകയാണ്. പിസ്ജിയിൽ ലോകത്തിലെ മികച്ച താരങ്ങളിൽ ചിലർ ഉണ്ടെങ്കിലും, റയൽ മാഡ്രിഡ്‌ വിജയിക്കുമെന്നാണ് റോഡ്രിഗോ TNT Brazil-ന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

“ഈ മത്സരം കുറച്ചു കൂടി വൈകി വരേണ്ടതാണ്. അവർക്ക് ലോകത്തിലെ ചില മികച്ച കളിക്കാരുണ്ട്, അതിനാൽ ഞങ്ങൾക്കറിയാം ഇത് ബുദ്ദിമുട്ടുള്ള മത്സരമായിരിക്കുമെന്ന്, പക്ഷെ കൂട്ടായ ടീമിന്റെ പരിശ്രമം ഞങ്ങൾക്ക് മുന്നേറാനുള്ള അവസരം നൽകും. നെയ്മറിനെതിരെ കളിക്കുന്നത് സവിശേഷമായിരിക്കും. റയൽ മാഡ്രിഡ് വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – റോഡ്രിഗോ ഗോസ് പറഞ്ഞു.

നിലവിൽ യൂറോപ്പിലെ മികച്ച ഫോമിലാണ് കാർലോ ആൻസലോട്ടി പരിശീലിപ്പിക്കുന്ന റയൽ മാഡ്രിഡ്‌ കളിക്കുന്നത്. അതേസമയം ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പ്രീ-ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. സൂപ്പർ താരങ്ങൾ ഏറെയുള്ള ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു സൂപ്പർ ക്ലാസിക് പോരാട്ടമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

ക്രിസ്റ്റ്യാനോ നടക്കുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണ്, എന്നാൽ… ഓർമ്മകൾ പങ്കുവെച്ച് ഇറ്റാലിയൻ സൂപ്പർ താരങ്ങൾ

ഇന്ത്യക്ക് സ്ഥിരമായി ഒരു വൈസ് ക്യാപ്റ്റൻ വേണ്ടെന്ന് മുൻ ഇന്ത്യൻ കോച്ച്