in

LOVELOVE LOLLOL OMGOMG AngryAngry

റയൽ മാഡ്രിഡിനെ നേരിടുമ്പോൾ മെസ്സിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയതാണ്‌…

മുൻപ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണയുടെ താരമായിരുന്നു ലയണൽ മെസ്സി. അന്നുമുതൽ സ്ഥിരം എതിരാളികളായ റയൽമാഡ്രിഡ് എഫ്സിക്കെതിരെ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ലയണൽ മെസ്സിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ മത്സരങ്ങളിലൊന്നായ “എൽക്ലാസിക്കോ പോരാട്ടങ്ങളിൽ മെസ്സിയുടെ പ്രകടനം ബാഴ്സക്ക് എന്നും മുൻ‌തൂക്കം നൽകിയിട്ടുണ്ട്.

Lionel Messi for PSG in UCL [Twiter]

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമൻ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയെ ആണ് നേരിടുന്നത്. ഈ മത്സരത്തിന് ടീമുകൾ കളത്തിൽ ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സി യിലേക്ക് തന്നെയാണ്. എന്നാൽ ചില കണക്കുകൾ നിലവിൽ മെസ്സിക്ക് എതിരായി നിൽക്കുന്നത് റയലിന് പ്രതീക്ഷ നൽകുന്നു അതേസമയം പി എസ് ജിക്ക് നിരാശയും.

മുൻപ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണയുടെ താരമായിരുന്നു ലയണൽ മെസ്സി. അന്നുമുതൽ സ്ഥിരം എതിരാളികളായ റയൽമാഡ്രിഡ് എഫ്സിക്കെതിരെ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ലയണൽ മെസ്സിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ മത്സരങ്ങളിലൊന്നായ “എൽക്ലാസിക്കോ പോരാട്ടങ്ങളിൽ മെസ്സിയുടെ പ്രകടനം ബാഴ്സക്ക് എന്നും മുൻ‌തൂക്കം നൽകിയിട്ടുണ്ട്.

Lionel Messi for PSG in UCL [Twiter]

ലയണൽ മെസ്സി റയൽ മാഡ്രിഡിനെതിരെ രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.2006-2007 സീസണിൽ ആണ് ആദ്യ ഹാട്രിക് നേടിയത്. രണ്ടാമത്തേത് ബാഴ്‌സലോണയ്‌ക്കായി എൽക്ലാസിക്കോയിൽ 4-3 വിജയം നേടിയപ്പോൾ ആണ്. റയൽ മാഡ്രിഡിനെതിരായ മെസിയുടെ പെനാൽറ്റി റെക്കോർഡ് 100 ശതമാനമാണ്, കാരണം തനിക്ക് ലഭിച്ച ആറ് സ്പോട്ട് കിക്കുകളും അദ്ദേഹം ഗോളാക്കി മാറ്റി. 

എന്നാൽ അതിനെതിരെയുള്ള സമീപകാല പ്രകടനങ്ങളിൽ മെസ്സിയുടെ പ്രകടനം അത്ര പ്രതീക്ഷ നൽകുന്നതല്ല അവസാനം റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്നെതിരെ മെസ്സി കളിക്കാനിറങ്ങിയ അഞ്ച് മത്സരങ്ങളിൽ അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. ഇതുതന്നെയാണ് റയലിനെ നേരിടുമ്പോൾ മെസ്സിക്ക് ഏറ്റവും വലിയ വെല്ലുവിളി.

കഴിഞ്ഞ അഞ്ച് മത്സരങ്ങൾ ആയി മാഡ്രിഡിനെതിരെ മെസ്സിയെ ശാപം പോലെ പിന്തുടർന്ന് ഈ ഗോൾ വരൾച്ച അവസാനിപ്പിച്ചാൽ മാത്രമേ ഫ്രഞ്ച് ക്ലബ്ബിനു ചാമ്പ്യൻസ് ലീഗിൽ ഇനി കാര്യമായി പ്രതീക്ഷയ്ക്ക് വകയുള്ളൂ. മുൻപ് റയലിനെ വിറപ്പിച്ചിരുന്ന വിന്റേജ് ലയണൽ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മെസ്സി ആരാധകർ.

ക്രിസ്റ്റ്യാനോ ഇല്ലെങ്കിൽ യുണൈറ്റഡ് നോക്കൗട്ട് റൗണ്ട് പോലും കാണില്ലായിരുന്നു, ക്രിസ്റ്റ്യാനോയെ പറ്റി മനസ്സ് തുറന്ന് മെറി ഡെമിറൽ…

ബാഴ്സയെ രക്ഷിക്കാൻ സാവി സിറ്റിയിൽ നിന്നും ഒരു രക്ഷകനെ എത്തിക്കുന്നു…