in , , , ,

OMGOMG CryCry LOLLOL LOVELOVE AngryAngry

പെപ്ര, നവോച്ച, രാഹുൽ; ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങൾ ബോസ്‌മാൻ നിയമപരിധിയിൽ; കൈവിട്ട് പോകാൻ സാധ്യത

ബോസ്‌മാൻ ട്രാൻസ്ഫർ നിയമപ്രകാരം ഒരു താരത്തിന് ഒരു ക്ലബ്ബിൽ കരാർ അവസാനിക്കുന്നതിന്റെ ആറു മാസങ്ങൾക്ക് മുമ്പ് മറ്റ് ക്ലബ്ബുമായി ചർച്ചകൾ നടത്താനും പ്രീ കോൺട്രാക്ട് ഒപ്പ് വെയ്ക്കുവാനും സാധിക്കും. ഫ്രീ ഏജെന്റ്റ് ആവുന്ന സമയത്ത് ക്ലബ് കിട്ടാത്ത അവസ്ഥ കളിക്കാർക്ക് വരരുതെന്ന് കരുതിയാണ് ബോസ്‌മാൻ നിയമം ഫിഫ നടപ്പിലാക്കിയത്.

ഒരു ക്ലബ്ബുമായി കരാറിലിരിക്കെ ഒരു താരം മറ്റൊരു ക്ലബ്ബുമായി ചർച്ചകൾ നടത്തുകയോ കരാർ ഒപ്പിടുകയോ ചെയ്യുന്നത് ഫിഫ നിയമപ്രകാരം തെറ്റാണ്. താരങ്ങൾക്ക് മറ്റു ക്ലബ്ബുമായി ചർച്ച നടത്താൻ ആവില്ലെങ്കിലും ഈ കാലയളവിൽ താരത്തിന്റെ ഏജന്റിന് മറ്റു ക്ലബ്ബുമായി ചർച്ചകൾ നടത്തുന്നതിൽ കുഴപ്പമില്ല. എന്നാൽ കരാറിലിരിക്കെ തന്നെ മറ്റു ക്ലബ്ബുകളോട് ചർച്ച നടത്താനും പ്രീ കോൺട്രാക്ട് ഒപ്പിടാൻ സഹായിക്കുന്നതുമായ നിയമമമാണ് ബോസ്‌മാൻ ട്രാൻസ്ഫർ.

ബോസ്‌മാൻ ട്രാൻസ്ഫർ നിയമപ്രകാരം ഒരു താരത്തിന് ഒരു ക്ലബ്ബിൽ കരാർ അവസാനിക്കുന്നതിന്റെ ആറു മാസങ്ങൾക്ക് മുമ്പ് മറ്റ് ക്ലബ്ബുമായി ചർച്ചകൾ നടത്താനും പ്രീ കോൺട്രാക്ട് ഒപ്പ് വെയ്ക്കുവാനും സാധിക്കും. ഫ്രീ ഏജെന്റ്റ് ആവുന്ന സമയത്ത് ക്ലബ് കിട്ടാത്ത അവസ്ഥ കളിക്കാർക്ക് വരരുതെന്ന് കരുതിയാണ് ബോസ്‌മാൻ നിയമം ഫിഫ നടപ്പിലാക്കിയത്.

പറഞ്ഞ് വരുന്നത് ബോസ്മാൻ നിയമപ്രകാരം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏഴ് പ്രധാന താരങ്ങൾക്ക് വരാനിരിക്കുന്ന ജനുവരി മുതൽ മറ്റു ക്ലബ്ബുകളുമായി ചർച്ച നടത്താനോ പ്രീ കോൺട്രാക്ടിൽ ഒപ്പിടാനോ സാധിക്കും. ക്വമെ പെപ്ര,അലക്സന്ദ്ര കോഫ്, നവോച്ച സിങ്, രാഹുൽ കെപി, ഇഷാൻ പണ്ഡിത, സൗരവ് മൊണ്ടേൽ, ബിജോയ് വർഗീസ് എന്നിവരുടെ കരാർ 2025 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. ഈ താരങ്ങൾക്ക് ഈ ഡിസംബർ മുതലോ ജനുവരി മുതലോ മറ്റു ക്ലബ്ബുകളുമായി ചർച്ച നടത്താനും വേണമെങ്കിൽ പ്രീ -കോൺട്രാക്ട് സൈൻ ചെയ്യുകയോ ചെയ്യാം.

കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന ക്വമെ പെപ്ര, നവോച്ച സിങ് എന്നിവർക്കും ബോസ്മാൻ നിയമം ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രാധാന്യം. കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് മാസങ്ങൾക്കുള്ളിൽ ഇവർക്ക് പുതിയ കരാർ നൽകിയില്ല എങ്കിൽ ഇവർ കൈവിട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രണ്ട് മാസങ്ങൾക്കുള്ളിൽ ഇവരുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയില്ല എങ്കിൽ മറ്റു ടീമുകൾക്ക് ഇവരെ സ്വന്തമാക്കാനുള്ള വഴി കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് തുറന്ന് കൊടുക്കുന്നത്. കരാർ അവസാനിച്ച ശേഷം പുതിയ കരാർ നൽകാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയെങ്കിൽ അൽവാരോയെയും. ഡയസിനെയും നഷ്ടപ്പെടുത്തിയ വിധിയായിരിക്കും ബ്ലാസ്റ്റേഴ്സിന് വരാൻ പോകുക.

ഐഎസ്എല്ലിന് മരണമണിയടിക്കുമോ എഐഎഫ്എഫ്; ആശങ്ക നൽകി പുതിയ അപ്‌ഡേറ്റ്

മിനി അർജന്റീന; മാഞ്ചസ്റ്ററിൽ നിന്ന് വീണ്ടുമൊരു അർജന്റീനക്കാരനെ റാഞ്ചാൻ അത്ലറ്റികോ മാഡ്രിഡ്