ഫൈനലിന് മുന്നേ കേരള ബ്ലാസ്റ്റേഴ്‌സിൻ വമ്പൻ തിരച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണ ഫൈനലിനുള്ള സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കില്ല.
നാളെ നടക്കാനിരിക്കുന്ന ഹൈദരാബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൻ മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് ഈ കാര്യം വ്യക്തമാക്കിയത്.
ലൂണക്ക് ചെറിയ രീതിയിൽ ഒരു പരിക്കുണ്ട്. നാളത്തെ മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് പ്രതികരിച്ചു.
ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരമാണ് അഡ്രയൻ ലൂണ.ഇത് വരെ നടന്ന എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി പന്ത് തട്ടിയ താരം ഏഴു അസ്സിസ്റ്റും ആറു ഗോളും സ്വന്തമാക്കിട്ടുണ്ട്.
സഹലിന് പുറമെ ലൂണ കൂടി പരിക്കിന്റെ പിടിയിലായത് ബ്ലാസ്റ്റേഴ്‌സിൻ വലിയ തിരച്ചടിയാണ്. താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ അറിയാൻ സാധിച്ചേക്കും.