in ,

LOVELOVE OMGOMG LOLLOL CryCry

സന്തോഷവാർത്ത? മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്..

എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 2023-24-ന് മുന്നോടിയായി പ്രീ-സീസണിനായി ഇന്ത്യയിലേക്കുള്ള ഒരു സുപ്രധാന യാത്രയെക്കുറിച്ച് മാൻ സിറ്റി ആലോചിക്കുന്നു

പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി വൈകാതെ തന്നെ ഇന്ത്യയിലോട്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ കുറച്ച് സീസണുകളായി പ്രീമിയർ ലീഗിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എന്നാൽ ഈ സീസണിൽ ഹാലണ്ടിനെ പോലുള്ള പ്രമുഖ സ്ട്രൈക്കേഴ്സിനെ സൈൻ ചെയ്തെങ്കിലും കഴിഞ്ഞ സീസണിൻ്റെ അത്ര മെച്ചപ്പെട്ട കളിയല്ല മാഞ്ചസ്റ്റർ കളിക്കുന്നത്..നിലവിൽ ആഴ്സനൽ എഫ്.സിയാണ് പ്രീമിയർ ലീഗിലെ ടേബിൾ ടോപ്പേഴ്സ് ആയി തുടരുന്നത്..

എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
2023-24-ന് മുന്നോടിയായി പ്രീ-സീസണിനായി ഇന്ത്യയിലേക്കുള്ള ഒരു സുപ്രധാന യാത്രയെക്കുറിച്ച് മാൻ സിറ്റി ആലോചിക്കുന്നു എന്നും സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഒരു ശാഖയായ മുംബൈ സിറ്റിയുടെ പ്രതീക്ഷിക്കുന്ന ISL കിരീട വിജയം മുതലാക്കാൻ അവർ ആഗ്രഹിക്കുന്നു.

ഇത് ഇന്ത്യൻ ഫുട്ബോളിന് വളരെ അധികം പ്രതീക്ഷകൾ നൽകുന്ന ഒരു സന്ദർഭമാണ്.ഇത്രയും മികച്ച തരങ്ങളുള്ള ഒരു ടീം ഇന്ത്യയിലോട്ട് കടന്നുവരുന്നത് ഇന്ത്യൻ ഫുട്ബോൾ വളർന്നു വരുന്നുണ്ട് എന്നതിനുള്ള സൂചന തന്നെയാണ്.

നിലവിൽ ഐ എസ് എൽ ടേബിൾ ടോപ്പേഴ്സായ മുംബൈ സിറ്റി എഫ്.സി തോൽവി ഒന്നും തന്നെ വഴങ്ങാതെ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.ഇതെല്ലാം അവർക്ക് കിരീടം നേടാനുള്ള ഒരു പ്രതീക്ഷയുടെ വാതിലാണ്.മാഞ്ചസ്റ്റർ സിറ്റി ക്ലബ് വെരുന്നത് വെറും കുറച്ച് പ്ലയേഴ്‌സിനെ കൊണ്ടല്ല.മറിച്ച് സിറ്റിയിലെ ഏറ്റവും മികച്ച നിൽക്കുന്ന പ്രമുഖ താരമായ ഡി ബ്രുയ്‌നെ അടങ്ങുന്ന ടീമുമായിട്ടാണ് അവർ ഇങ് എത്തുന്നത്..

©ആവേശം ക്ലബ്

സന്തോഷവാർത്ത? മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്..

ബ്ലാസ്റ്റേഴ്സിനോട് പക വീട്ടാൻ ഈസ്റ്റ്‌ ബംഗാൾ, വിജയം തുടരാൻ കൊമ്പൻമാർ..