in , , ,

LOVELOVE LOLLOL

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി ആരംഭിച്ചതോടെ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കം തിടുക്കത്തിലാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്..

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി ആരംഭിച്ചതോടെ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കം തിടുക്കത്തിലാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്.ഇന്നാണ് ഔദ്യോഗികമായി ട്രാൻസ്ഫർ മാർക്കറ്റ് ആരംഭിച്ചത്.ഒരുപിടി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനാണ് യുണൈറ്റഡിന്റെ ശ്രമം.

Norwich City vs Manchester United

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി ആരംഭിച്ചതോടെ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കം തിടുക്കത്തിലാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്.ഇന്നാണ് ഔദ്യോഗികമായി ട്രാൻസ്ഫർ മാർക്കറ്റ് ആരംഭിച്ചത്.ഒരുപിടി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനാണ് യുണൈറ്റഡിന്റെ ശ്രമം.

എറിക് ടെൻ ഹാഗിന് കീഴിൽ പുതിയ യുഗം കുറിക്കാനിറങ്ങുന്ന യുണൈറ്റഡ് ടീമിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ബാർസ സൂപ്പർ താരം ഫ്രാങ്കി ഡി ജോങ്ങിനെയാണ്.നിലവിൽ ബാർസയും യുണൈറ്റഡുമായി ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ മാത്രമേ തീരുമാനം ആകാത്തയൊള്ളു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബാർസയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാൽ യുണൈറ്റഡിന്റെ ഓഫർ ബാർസ സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

അജാക്സിന്റെ സൂപ്പർ താരം ആന്റണിയെയും ടീമിലെത്തിക്കാനും യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. താരത്തിന്റെ ഏജന്റുമായി യുണൈറ്റഡ് ചർച്ച ആരംഭിച്ചു കഴിഞ്ഞു.60 മില്യണിന്റെ ബിഡ് താരത്തിന് വേണ്ടി യുണൈറ്റഡ് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

വിയ്യറയലിന്റെ അത്ഭുതകരമായ ചാമ്പ്യൻസ് ലീഗ് യാത്രക്ക് ചുക്കാൻ പിടിച്ച പോ ടോറസിനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് തയ്യാറാണ്. ക്ലബ്‌ ആവശ്യപെട്ട 42.6 മില്യൺ യൂറോ യുണൈറ്റഡ് നൽകുമെന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.വരും മണിക്കൂറുകളിൽ ട്രാൻസ്ഫർ മാർക്കറ്റ് ചൂടുപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ വാർത്തകൾ ഉടനെത്തും..

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ജംഷഡ്പൂര് എഫ് സി