ലയണൽ മെസ്സി ബാഴ്സലോണ യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്പാനിഷ് മാധ്യമമായ മാർക്ക തന്നെയാണ് ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ലയണൽ മെസ്സി ബാഴ്സലോണയുമായി പിരിയുമ്പോൾ മെസ്സിയുടെ പ്രഥമപരിഗണന മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ്. എന്നാണ് അവരുടെ റിപ്പോർട്ട്.
ബാഴ്സലോണയിൽ പണ്ട് ലയണൽ മെസ്സിയും ഗാർഡിയോളയും ചേർന്ന് ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു. ഇന്ന് അതിനേക്കാൾ വളരെ വലുതും വിശാലവുമായ ഒരു സാമ്രാജ്യം ഇംഗ്ലീഷ് മണ്ണിൽ കെട്ടിപ്പടുക്കുവാൻ ആണ് ഗാർഡിയോളയും ലയണൽ മെസ്സിയും ആഗ്രഹിക്കുന്നത്.
കോടികളുമായി നൽകുന്ന ഫ്രഞ്ച് ക്ലബ്ബിലേക്ക് മെസ്സി എത്തുവാനുള്ള ഒരു സാധ്യതയും മാർക്ക കാണുന്നില്ലെന്നാണ്
അവർ റിപ്പോർട്ട് ചെയ്യുന്നത്. ഫുട്ബോൾ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ വേർപിരിയലിന് ശേഷം ലയണൽ മെസ്സിയുടെ ഗുരുനാഥനും ആയുള്ള സമാഗമത്തിന് ആണ് ഇപ്പോൾ വേദിയൊരുങ്ങുന്നത്.
മെസ്സിയെ ഇന്ന് കാണുന്ന ഇതിഹാസതുല്യനായ താരമാക്കി വളർത്തിയെടുക്കുന്നതിൽ വളരെ വലിയ പങ്കുവഹിച്ച താരമാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ ഗാർഡിയോള. ലയണൽ മെസ്സിക്ക് അനുയോജ്യമായ രീതിയിൽ ക്ലബ്ബിൻറെ കളി ശൈലി തന്നെ ഉടച്ചുവാർത്ത പരിശീലകനായിരുന്നു പെപ് ഗാർഡിയോള.
താരം എവിടെ കളി പഠിപ്പിക്കുന്നുവോ അവിടെയെല്ലാം ക്യാമ്പിൽ ടീമുകളെ വളർത്തിയെടുക്കുക എന്നത് അദ്ദേഹത്തിൻറെ ഒരു ഹോബിയാണ്. താരം എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല പരിശീലകർക്കിടയിലെ യഥാർത്ഥ താരം കൂടിയാണ് അദ്ദേഹം. കളിക്കുന്ന ലീഗുകളിൽ എല്ലാം അപരാജിതമായ ഒരു ടീമിനെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വളരെ വിദഗ്ധനാണ്.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെയും ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിച്ച്നെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെയും അപരാജിതരായി വളർത്തിയെടുക്കുന്നതിൽ ഈ പരിശീലകൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ബാഴ്സലോണയിൽ അദ്ദേഹം കളി പഠിപ്പിക്കുന്ന സമയത്തായിരുന്നു ലയണൽ മെസ്സിയെ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു കൊണ്ട് വിജയങ്ങളിലേക്ക് അവരെ കൈപിടിച്ചുനടത്തിയത്.
മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച താരമാക്കി വളർത്തുന്നതിൽ ഈ ഒരു പരിശീലകന്റെ പങ്ക് വളരെ വലുതാണ്. ഈ മുപ്പത്തിനാലാം വയസ്സിൽ ഗാർഡിയോള കളി പഠിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി യിലേക്ക് ചേക്കേറുവാൻ ആണ് മെസ്സി താൽപര്യപ്പെടുന്നത്. ശക്തമായ ഒരു ടീം തന്നെ ഒപ്പം ഉള്ളതുകൊണ്ട് പഴയൊരു ബാഴ്സലോണയെ മാഞ്ചസ്റ്ററിൽ മെസ്സിയോടൊപ്പം ചേർന്ന് കെട്ടിപ്പടുക്കും.