ക്ലബ് ഫുട്ബോളിലെ രണ്ട് വമ്പൻ ടീമുകളാണ് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും. ഇരുവരും മേജർ കിരീടങ്ങൾ പ്രതീക്ഷിച്ച് ഇത്തവണ കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ ഇരുവർക്കും തമ്മിൽ ഒരു ഡീൽ കൂടി നടക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം റോഡ്രിഗോയെ സ്വന്തമാക്കാനാണ് മാഞ്ചെസ്റ്റർ സിറ്റിയുടെ നീക്കം. 70 മില്യനാണ് താരത്തിനായി സിറ്റി റയലിന് വാഗ്ദാനം ചെയ്ത തുക.
എന്നാൽ റോഡ്രിഗോയെ കൈമാറുന്നതിൽ റയലിന് താല്പര്യമില്ല. വേണമെങ്കിൽ കൗമാര താരം എൻഡ്രിക്കിനെ ഒരു സീസണിലേക്ക് ലോണിൽ തരാമെന്നാണ് റയലിന്റെ നിലപാട്. എന്നാൽ സിറ്റിയുടെ കണ്ണുകൾ റോഡ്രിഗോയിലേക്ക് തന്നെയാണ്.
ഈ സീസണിലെ രണ്ട് മത്സരങ്ങളിലും റയലിന് വേണ്ടി സ്റ്റാർട്ട് ചെയ്ത താരമാണ് റോഡ്രിഗോ. കഴിഞ്ഞ ദിവസം ലാലിഗയിൽ ആദ്യ മത്സരത്തിൽ റയലിന് മല്ലോർക്കയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഈ മത്സരത്തിൽ റയലിനായി ഏകഗോൾ നേടിയത് റോഡ്രിഗോയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
23 കാരനായ റോഡ്രിഗോ 2019 ലാണ് ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്നും റയലിലെത്തുന്നത്. റയലിനായി ഇതിനോടകം 140 ലേറെ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.