ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന മറ്റൊരു ട്രാൻസ്ഫർ കൂടി ഇതാ നടക്കാൻ പോവുകയാണ്. ഇറ്റാലിയൻ ക്ലബ്ബായ യുവൻറസിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി എന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് പോവുകയാണ് എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
- കാത്തിരിപ്പിന് വിരാമം എംബാപ്പെ റയൽ മാഡ്രിഡിൽ തന്നെ…
- ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായി കാരറിലെത്തി, ഹൃദയം തകർന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.
- ക്രിസ്റ്റ്യാനോ റൊണാൾഡോ സിറ്റിയിലേക്ക്, യുണൈറ്റഡ് വികാരം ആളിക്കത്തുന്നു…
- മാഞ്ചസ്റ്റർ സിറ്റിക്ക് ക്രിസ്ത്യാനോ റൊണാൾഡോയെ വേണം, സിറ്റി വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും കരാർ വ്യവസ്ഥകളും ഇങ്ങനെ…
തനിക്ക് ഇറ്റലിയിൽ തുടരുവാൻ താല്പര്യം ഇല്ലെന്ന് ഇതിനോടൊപ്പം തന്നെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് അധികൃതരെ അറിയിച്ചു കഴിഞ്ഞു. ഒരിക്കലും ക്രിസ്ത്യാനോ റൊണാൾഡോക്ക് ചേർന്ന ക്ലബ് അല്ലായിരുന്നു യുവന്റസ്, താരം എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനങ്ങളിൽ ഒന്നായി ഇതിനെ കാലം വാഴ്ത്തും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാനാണ് തനിക്ക് താല്പര്യം എന്ന് നേരത്തെ തന്നെ ക്രിസ്ത്യാനോ റൊണാൾഡോ വ്യക്തമാക്കിയിരുന്നു. എണ്ണപ്പണം കൊണ്ട് തീർത്ത പ്രീമിയർലീഗിലെ പുത്തൻ പണക്കാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് ക്രിസ്ത്യാനോ റൊണാൾഡോ പോകുന്നത്. മുൻപ് ഒരിക്കലും താൻ സിറ്റിയിലേക്ക് പോകില്ല എന്ന് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞിട്ടുണ്ടായിരുന്നു.
- സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്, ആരാധകർ ആവേശത്തിന്റെ പരകോടിയിൽ…
- ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടിയുള്ള ആദ്യ ഔദ്യോഗിക ബിഡ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമർപ്പിക്കും. 30 മില്യൺ യൂറോയുടെയോ അല്ലെങ്കിൽ 35 മില്യൺ യൂറോയുടെയോ ട്രാൻസ്ഫർ ബിഡ് ആണ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി സമർപ്പിക്കുവാൻ പോകുന്നത്.
ഈയൊരു തുകയ്ക്ക് ഇറ്റാലിയൻ ക്ലബ് സംതൃപ്തരാകും എന്നാണ് റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ നീക്കം ഫലപ്രദമാകും.