മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങൾ ഏറെ ആവേശത്തിലാണ്. അവരുടെ അയൽക്കാരുടെ ഓമനയെ തങ്ങൾക്ക് കിട്ടിയതിൽ മാഞ്ചസ്റ്റർ സിറ്റി ആരാധകരും ഏറെ ആവേശത്തിലാണ്. മാഞ്ചസ്റ്റർ സിറ്റിയിലെ ഒട്ടു മിക്ക താരങ്ങളുടെയും ഇഷ്ട താരമാണ് ഈ പോർച്ചുഗീസ് ഇന്റർ നാഷണൽ.
- മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി ഇന്ന് ആദ്യ ഔദ്യോഗിക ബിഡ് സമർപ്പിക്കുന്നു,
- കാത്തിരിപ്പിന് വിരാമം എംബാപ്പെ റയൽ മാഡ്രിഡിൽ തന്നെ…
- ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായി കാരറിലെത്തി, ഹൃദയം തകർന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.
ഈ സൈനിങ് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്കും വളരെ വലിയ ഒരു നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഹാരി കെയിന് ചെലവഴിക്കേണ്ടി വരുന്ന അത്ര കൂറ്റൻ തുക ഒരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി അവർക്ക് മാറ്റിവയ്ക്കേണ്ടി വരില്ല
ഒരു പ്രൊഫഷണൽ താരമെന്ന നിലയിൽ ക്രിസ്ത്യാനോ റൊണാൾഡോയെ സ്നേഹിക്കുന്നവർക്ക് ഇത് സന്തോഷത്തിന്റെ നിമിഷം തന്നെയാണ്. ഇറ്റാലിയൻ ക്ലബ് യുവൻറസിൽ ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന ക്രിസ്ത്യാനോ റൊണാൾഡോ പലരുടെയും ഒരു സങ്കട കാഴ്ച തന്നെയാണ്. സിറ്റിയിൽ എത്തിയാൽ ആ അവസ്ഥയ്ക്ക് മാറ്റം വരും എന്നത് നൂറ് ശതമാനം ഉറപ്പാണ്.
ഒരു ക്ലിനിക്കൽ ഫിനിഷറെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ ആവശ്യം. മധ്യനിരയിൽ കളി മെനയുവാനും മുന്നേറ്റ നിരയിലേക്ക് പന്തിനെ എത്തിക്കുവാനും താരങ്ങളുടെ കൂട്ടിയിടിയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ. അതിനൊപ്പം ക്രിസ്ത്യാനോ റൊണാൾഡോയുടെ അപാരമായ ഫിനിഷിംഗ് മികവ് കൂടി ചേർന്ന് കഴിഞ്ഞാൽ സിറ്റി അപ്രതിരോധ്യമായ ടീമായി മാറും.
മാഞ്ചസ്റ്റർ സിറ്റിയിലെ മൂന്ന് പോർച്ചുഗീസ് താരങ്ങൾ ഇതിനോടകം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. അവരുടെ മധ്യനിരയിലെ ബെൽജിയൻ മാന്ത്രികനായ കെവിൻ ഡിബ്രൂനയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒപ്പം കളിക്കുക എന്നത്. തൻറെ ക്രോസുകൾ വലയിലേക്ക് വഴിതിരിച്ചുവിടാൻ ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ഒരു സ്ട്രൈക്കറുടെ ആവശ്യം അദ്ദേഹം വർഷങ്ങൾക്കു മുൻപേ സിറ്റിയിൽ പറഞ്ഞിട്ടുള്ളതാണ്
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടിയുള്ള ആദ്യ ഔദ്യോഗിക ബിഡ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമർപ്പിക്കും. 30 മില്യൺ യൂറോയുടെയോ അല്ലെങ്കിൽ 35 മില്യൺ യൂറോയുടെയോ ട്രാൻസ്ഫർ ബിഡ് ആണ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി സമർപ്പിക്കുവാൻ പോകുന്നത്.