ക്രിസ്ത്യൻ എറിക്സണിനെ സ്വന്തമാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്. കുറച്ചു മുന്നേയാണ് താരം യുണൈറ്റഡുമായി കരാറിൽ ഏർപ്പെട്ടതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോയുടെ റിപ്പോർട്ട് നമുക്ക് ഒന്ന് പരിശോധിക്കാം.
മൂന്നു വർഷത്തെ കരാറാണ് യുണൈറ്റഡുമായി എറിക്സൺ ഏർപ്പെട്ടിരിക്കുന്നത്.മെഡിക്കൽസ് ഉടനെ തന്നെ നടത്തും.താരം യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗുമായി നേരിട്ട് സംസാരിച്ചു കഴിഞ്ഞു.
കഴിഞ്ഞ യൂറോ കപ്പിനിടയിൽ ഹൃദയസ്തംഭനം സംഭവിച്ചു കളിക്കളത്തിൽ നിന്ന് പിന്മാറിയ താരം കഴിഞ്ഞ ജനുവരിയിലാണ് ഫുട്ബോളിലേക്ക് തിരകെ വന്നത്.ഇന്റർ മിലാനിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോഡിലേക്കാണ് താരം എത്തിയത്.ആറു മാസത്തെ ലോൺ കരാറിലാണ് താരം എത്തിയത് .
ഈ ലോൺ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് എറിക്സൺ. ഫെയേനോർഡിൽ നിന്ന് മാലാസിയാണ് യുണൈറ്റഡ് സ്വന്തമാക്കിയ ആദ്യത്തെ താരം. ഇരു താരങ്ങളുടെയും സൈനിങ്ങും യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.