in , ,

മാഞ്ചേസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിലെ നീക്കങ്ങൾ വേഗത്തിലാക്കുന്നു..

ഡി ജോങ്ങിന് വേണ്ടി ബാർസലോണയും മാഞ്ചേസ്റ്റർ യുണൈറ്റഡും ഏറെക്കുറെ കരാറിൽ എത്തിയെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്യുന്നു.65 മില്യൺ ഫീസും 20 മില്യൺ ആഡ് ഓണുമാണ് കരാർ. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അടുത്ത താരം ആരാണെന്ന് അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

എറിക് ടെൻ ഹാഗിന് കീഴിൽ നവചരിത്രം കുറിക്കാൻ ഒരുങ്ങുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആദ്യത്തെ താരത്തെ സ്വന്തമാക്കിയത്.ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ വേഗത്തിലാക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. ഇന്നലെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ആദ്യത്തെ താരത്തെ സ്വന്തമാക്കിയതായി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കിയത്.

ഫെയേനോർഡ് താരം ടൈറൽ മാലാസിയയാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ലിയോണിൽ നിന്ന് യുണൈറ്റഡ് താരത്തെ ഹൈജാക്ക് ചെയ്യുകയായിരുന്നു.15 മില്യണും 2 മില്യണും അടങ്ങുന്നതാണ് താരത്തിന്റെ കരാർ.

മാലാസിയ സ്വന്തമാക്കിയതിന് പുറകെ തന്നെ യുണൈറ്റഡ് അടുത്ത താരത്തിന് വേണ്ടി ബിഡ് ചെയ്തിരിക്കുകയാണ്.അജാക്സ് താരമായ ലിസൻഡ്രോ മാർട്ടിനെസിന് വേണ്ടിയാണ് ഇപ്പോൾ യുണൈറ്റഡിന്റെ ശ്രമം. ആർസേനലും താരത്തിന് വേണ്ടി രംഗത്തുണ്ടെങ്കിൽ യുണൈറ്റഡ് നൽകിയ ഓഫർ ആർസേനലിനെക്കാൾ മികച്ചതാണെന്നാണ് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഡി ജോങ്ങിന് വേണ്ടി ബാർസലോണയും മാഞ്ചേസ്റ്റർ യുണൈറ്റഡും ഏറെക്കുറെ കരാറിൽ എത്തിയെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്യുന്നു.65 മില്യൺ ഫീസും 20 മില്യൺ ആഡ് ഓണുമാണ് കരാർ. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അടുത്ത താരം ആരാണെന്ന് അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

ഗോകുലം കേരളയുടെ വനിതാ താരത്തിന് വിദേശ ക്ലബ്ബിലേക്ക്..

പണത്തിന് വേണ്ടിയല്ല,ബാംഗ്ലൂരിന് തന്നെ ആവശ്യമുണ്ടായിരുന്നില്ലെന്ന് ആഷിഖ് കുരുണിയൻ..