in , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

റൊണാൾഡോ വില്പനക്കില്ലെന്ന നിലപാടിലുറച്ചു മാഞ്ചേസ്റ്റർ യുണൈറ്റഡ്…

ഇപ്പോൾ ഈ ഒരു വിഷയത്തിൽ തങ്ങളുടെ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. താരം വില്പനക്കില്ലെന്ന് നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയാണ് യുണൈറ്റഡ് ഇപ്പോൾ. ഡെയിലി മെയിലിന്റെ ക്രിസ് വീലറാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്

Cristiano Ronaldo Manchester United vs Atalanta BC

ക്രിസ്ത്യാനോ റൊണാൾഡോയാണലോ ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിലെ സംസാര വിഷയം. മികച്ച ഓഫർ ലഭിച്ചാൽ തന്നെ ക്ലബ്‌ വിടാൻ അനുവദിക്കണമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം റൊണാൾഡോയെ പറ്റി ഒരുപാട് ഊഹപോഹങ്ങൾ പുറത്ത് വന്നിരുന്നു.

ഇപ്പോൾ ഈ ഒരു വിഷയത്തിൽ തങ്ങളുടെ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. താരം വില്പനക്കില്ലെന്ന് നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയാണ് യുണൈറ്റഡ് ഇപ്പോൾ. ഡെയിലി മെയിലിന്റെ ക്രിസ് വീലറാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർധിക്കുന്നതിനാൽ, റൊണാൾഡോ വിൽപ്പനയ്‌ക്കില്ലെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇപ്പോഴും തറപ്പിച്ചുപറയുന്നു.റൊണാൾഡോ പരിശീലന മത്സരങ്ങൾ കളിക്കാൻ തായ്‌ലൻണ്ടിലേക്ക് പോകുന്ന ടീമിലും ഉണ്ടായേക്കില്ല. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കിറ്റ് ലോഞ്ചിൽ താരത്തിന്റെ ചിത്രങ്ങൾ യുണൈറ്റഡ് ഉപയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബയേൺ മ്യുണിക് താരത്തിന് വേണ്ടി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ബയേൺ ഡയറക്ടർ ഒലിവർ ഖാൻ ഈ വാർത്ത നിഷേധിച്ചിരുന്നു.ബാർസ, ഇന്റർ, നാപോളി ചെൽസി എന്നീ ടീമുകളിലേക്കും താരം ചേക്കേറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ന്യൂ ജൻ കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു..

മലയാളി എന്നാ വികാരമല്ല, ഇന്ത്യ എന്ന് വികാരം മനസ്സിൽ വെച്ച് നിങ്ങൾ ഇത് വായിക്കുക..