in ,

LOVELOVE

ഇതിലും വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് വളർന്നത്, അവർ തിരിച്ചു വരിക തന്നെ ചെയ്യും…

യൂറോപ്പിലെ പ്രമുഖ ശക്തിയാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡിനെ മാറ്റിയതിന് ശേഷം മാറ്റ് ബസ്ബി പടിയിറങ്ങിയപ്പോൾ ഇത് പോലെ ഒരു തകർച്ച സംഭവിച്ചതാണ്. പക്ഷെ അവിടെ സർ അലക്സ്‌ ഫെർഗുസൺ എന്നാ രക്ഷകനെ ദൈവം നൽകിയതാണ്.ഇനി എറിക് ടെൻ ഹാഗിലാണ് യുണൈറ്റഡ് ആരാധകർ ആ രക്ഷകൻ കാണുന്നത്.

Manchester United [Sportskreeda]

വളരെ വേദനയോടെയാണ് ഈ വാക്കുകൾ കുറിക്കുന്നത്. ഒരു കാലത്ത് പ്രീമിയർ ലീഗ് ഭരിച്ചു കൊണ്ടിരുന്ന ടീം ഇപ്പോൾ ആർക്കും വന്ന് കൊട്ടാൻ കഴിയുന്ന ചെണ്ടായി മാറി. കാണുമ്പോൾ വിഷമം ഉണ്ട്. സഹതാപം ഉണ്ട്.പക്ഷെ ഇവർ തിരിച്ചു വരും അത് ഉറപ്പാണ്.

യുണൈറ്റഡ് ആരാധകരെ ചരിത്രം ഫാൻസ്‌ എന്നാ പറഞ്ഞു കളിയാക്കുമ്പോൾ പോലും അവർക്ക് അറിയില്ലലോ ഇതിലും മോശം അവസ്ഥയിൽ നിന്ന് ഞങ്ങൾ ഉയർത്ത് എഴുനേറ്റതാണ് എന്ന്. എത്രയോ പ്രതിസന്ധികൾ തരണം ചെയ്താണ് ഞങ്ങൾക്ക് പറയാനുള്ള 20 ഇംഗ്ലീഷ് ലീഗ് കിരീടം നേടിയെടുത്തതെന്ന്.എല്ലാ കാലത്തും എല്ലാം നൽകി കൊണ്ട് കൂടെ നിൽക്കുന്ന ആരാധകർ തന്നെയാണ് ചെകുത്താന്മാരുടേത് . മത്സരം തോൽവിക്ക് ശേഷം അവർ അതി ക്രൂരമായി പ്രതികരിച്ചേക്കാം. സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങി പോയേക്കാം. പക്ഷെ ഒന്നുണ്ട് തൊട്ട് അടുത്ത ദിവസവും ഓൾഡ് ട്രാഫോഡ് നിറഞ്ഞിട്ടുണ്ടാവും.തൊട്ട് അടുത്ത മത്സരം തോൽവി രുചിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും അവർ കാണും.

വലിയ വെല്ലുവിളികൾ ഇല്ല. എറിക് ടെൻ ഹാഗിൽ പ്രതീക്ഷ വെക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. എല്ലാം കാലത്തും സ്വന്തം രക്തം കൊടുത്തു ടീമിനെ വിജയിപ്പിക്കാൻ മനസുള്ള കളിക്കാരായിരുന്നു യുണൈറ്റഡിന്റെ പക്ഷെ!!.ഇന്ന് അങ്ങനെയുള്ള താരങ്ങൾ അന്യമാണ്.ടെൻ ഹാഗിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്.

യൂറോപ്പിലെ പ്രമുഖ ശക്തിയാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡിനെ മാറ്റിയതിന് ശേഷം മാറ്റ് ബസ്ബി പടിയിറങ്ങിയപ്പോൾ ഇത് പോലെ ഒരു തകർച്ച സംഭവിച്ചതാണ്. പക്ഷെ അവിടെ സർ അലക്സ്‌ ഫെർഗുസൺ എന്നാ രക്ഷകനെ ദൈവം നൽകിയതാണ്.ഇനി എറിക് ടെൻ ഹാഗിലാണ് യുണൈറ്റഡ് ആരാധകർ ആ രക്ഷകൻ കാണുന്നത്.

ഒന്ന് കൂടെ ഉണ്ട്. പ്രിയപ്പെട്ട മാനേജ്മെന്റിനോട്, ടെൻ ഹാഗ് ആവശ്യപെടുന്നത് എന്തോ അത് അയാൾക്ക് ചെയ്തു കൊടുക്കുക.ആ ഒരേ ഒരു അപേക്ഷ മാത്രമേ ഞങ്ങൾക്കൊള്ളു.എല്ലാം കാലത്തും എല്ലാം സമർപ്പിച്ചു കൂടെ നിന്ന ഞങ്ങൾ ആരാധകർ ഇന്നും ഉറച്ചു വിശ്വസിക്കുന്നു മാഞ്ചേസ്റ്റർ യുണൈറ്റഡ് പഴയ പ്രതാപത്തിലേക്കെത്തുന്ന കാലം വിദൂരമല്ല.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല..

സീസണിൽ- പ്രീമിയർ ലീഗിൽ 56 ഗോളുകൾ വഴങ്ങി യുണൈറ്റഡ്