ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരങ്ങളായ ജോഡി മാത്തിജ്‌സ് ഡി ലൈറ്റിനെയും നൗസെയർ മസ്‌റോയിയെയും ഒരുമിച്ച് സ്വന്തക്കാനായുള്ള നീക്കങ്ങളിലാണ്.
നിലവിൽ ഇരു താരങ്ങളും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലഭ്യമാണ്. ബയേൺ ഇരു താരങ്ങൾക്കും കൂടി ഏകദേശം £55 മില്യൺ ആണ് ചോദിക്കുന്നത്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിലും കുറവ് തുകയാണ് ഇരുവർക്കും നിലവിൽ ഓഫറായി നൽകിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ബയേൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ നിരസിക്കാനാണ് സാധ്യത. ESPN നാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശീലകൻ എറിക് ടെൻ ഹാഗ് ട്രാൻസ്ഫർ വിൻഡോ കഴിയുന്നത് മുൻപ് പുതിയ സെൻ്റർ ബാക്കിനെ കൂടാരത്തിലെത്തിക്കാനുള്ള നീക്കങ്ങളിലാണ്.
പരിക്ക് പറ്റിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങ്ങായ യോറോയുടെ പകരക്കാരനായല്ല യുണൈറ്റഡ് പുതിയ സെന്റർ ബാക്കിനെ സ്വന്തമാക്കുക എന്നും റിപ്പോർട്ടിലുണ്ട്. അതോടൊപ്പം എവർട്ടന്റെ ഫുൾ ബാക്കായ ജറാഡ് ബ്രാന്ത്‌വെയ്റ്റിനെ സ്വന്തമാക്കാനും യുണൈറ്റഡിന് താല്പര്യമുണ്ട്.