in , , , ,

LOVELOVE

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇന്റർ മിയാമിയുമായി ചർച്ചയിൽ

അമേരിക്കയിൽ മെസ്സിക്ക് കൂട്ടായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമെത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇന്റർ മിയാമിയുമായി ചർച്ചയിലാണെന്നാണ് റിപോർട്ടുകൾ.

അമേരിക്കയിൽ മെസ്സിക്ക് കൂട്ടായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമെത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇന്റർ മിയാമിയുമായി ചർച്ചയിലാണെന്നാണ് റിപോർട്ടുകൾ.

ഫുട്ബോൾ മാധ്യമ പ്രവർത്തകൻ ആരിൽ സെനോസിന്റെ റിപ്പോർട്ട് പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെയാണ് നിലവിൽ മിയാമിയുമായി ചർച്ചകൾ നടത്തുന്നത്. ഫ്രീ ഏജന്റായി താരം മിയാമിയിൽ ചേരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

വരാനെയ്ക്ക് മാഞ്ചസ്റ്ററുമായുള്ള കരാർ ജൂണിൽ അവസാനിക്കും. എന്നാൽ താരവുമായി വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥ ഇരുവരും തമ്മിലുള്ള കരാർ ഉടമ്പടിയിലുണ്ട്. എന്നാൽ യുണൈറ്റഡിൽ തുടരാതെ മിയാമിയിലേക്ക് പോകാനാണ് വരാനെയ്ക്ക് താൽപര്യം.

യൂണൈറ്റഡിനും താരത്തെ നിലനിർത്താൻ ആഗ്രഹമില്ല. അടുത്ത സീസണിലേക്ക് പുതിയ പ്രതിരോധ താരങ്ങളെ ടീമിലെത്തിക്കാനാണ് യുണൈറ്റഡിന്റെ നീക്കം.

ALSO READ; 7 റെക്കോർഡുകൾ; മിശിഹായെ കാത്തിരിക്കുന്നത് ലോകഫുട്ബോളിലെ അപൂർവ നേട്ടങ്ങൾ

2021 ലാണ് റയൽ മാഡ്രിഡിലും നിന്നും താരം യുണൈറ്റഡിൽ എത്തുന്നത്. നീണ്ട 10 വർഷം സ്പാനിഷ് വമ്പന്മാർക്കൊപ്പം ചെലവഴിച്ചതിന് ശേഷം ഇംഗ്ലണ്ടിലെത്തിയ താരത്തിന് ഇംഗ്ലീഷ് മണ്ണ് അത്ര സുഖകരമായിരുന്നില്ല.

ഒരോയൊരു രാജാവ്; ജർമനിയിൽ ക്രിസ്റ്റ്യാനോ തരംഗം; ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്

സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല