in , ,

LOVELOVE OMGOMG

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇന്ത്യയിലേക്ക്…

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകറുള്ള ടീമിലൊന്നാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപ്പോൾ ഇതാ ഇന്ത്യയിലെ യുണൈറ്റഡ് ആരാധകർക്കൊരു സന്തോഷ് വാർത്ത വന്നിരിക്കുകയാണ്.

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകറുള്ള ടീമിലൊന്നാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപ്പോൾ ഇതാ ഇന്ത്യയിലെ യുണൈറ്റഡ് ആരാധകർക്കൊരു സന്തോഷ് വാർത്ത വന്നിരിക്കുകയാണ്.

ഇന്ത്യൻ യുവ ഫുട്ബോൾ കളിക്കാരെ സഹായിക്കാൻ അപ്പോളോ ടയേഴ്സ് സംഘടിപ്പിക്കുന്ന “യുണൈറ്റഡ് വി പ്ലേ” എന്ന പരിപാടിയുടെ മൂന്നാം പതിപ്പിന്റെ സമാരംഭം ആഘോഷിക്കാനാണ് താരങ്ങൾ ഇന്ത്യയിലെത്തുന്നത്.

ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ, വിംഗർ ആന്റണി എലങ്ക, മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് എന്നിവരാണ് ഡിസംബർ 1ന് ഗോവയിലെത്തുക്ക.

ഈ വർഷം ആദ്യം പൂർത്തിയാക്കിയ യുണൈറ്റഡ് വി പ്ലേയുടെ രണ്ടാം സീസണിൽ രാജ്യമെമ്പാടുമുള്ള 5000ലധികം ഫുട്ബോൾ കളിക്കാരാണ് പങ്കെടുത്തത്.

ഗ്രാൻഡ് ഫിനാലെയിൽ എത്തുന്ന നാല് മികച്ച താരങ്ങൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സോക്കർ സ്‌കൂൾ പരിശീലകരുമായുള്ള മത്സരദിനാനുഭവവും പരിശീലന സെഷനും പോലുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി ഓൾഡ് ട്രാഫോർഡിലേക്ക് പോവാവുന്നതാണ്.

സാഹചര്യങ്ങൾ അർജന്റീനയ്ക്ക് അനുകൂലം; ആരാധകർക്ക് ശുഭവാർത്ത

ആരാധകരോട് മെസ്സിക്ക് പറയാനുള്ളത്