വരാനെ ടീമിൽ എത്തിക്കുന്നതിനൊപ്പം റയലിനു മാഞ്ചസ്റ്റർ യുണൈഡിന്റെ വക ഒരു സ്വാപ് ഡീൽ പ്രൊപ്പോസൽ കൂടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സ്വർഗം കിട്ടിയ സന്തോഷം ആണെന്ന് പറയാം ഇപ്പോൾ.
കഴിഞ്ഞ കുറെ കാലങ്ങളായി തങ്ങളുടെ ടീം മാനേജ്മെൻറ് തുടർന്നുകൊണ്ടിരുന്ന പിടിവാശികളും ദുർവാശികളും എല്ലാം അവസാനിപ്പിച്ച് ആരാധകർ തെളിച്ച വഴിയെ അവർ ഇപ്പോൾ സഞ്ചരിക്കുന്നുണ്ട്.
ആരാധകർ ആവശ്യപ്പെടുന്ന താരങ്ങളെയെല്ലാം മോഹവില കൊടുത്തുവോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ തങ്ങളുടെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെൻറ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ആ പരിശ്രമത്തിൽ അവർ ഏറെക്കുറെ വിജയിക്കുന്നുമുണ്ട്.
യുണൈറ്റഡിന്റെ ആരാധകരുടെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായിരുന്ന ജാഡൻ സാഞ്ചോ ജർമൻ ക്ലബ്ബിൽ നിന്ന് എത്തിച്ചതിന് പിന്നാലെ ഇളകിയാടുന്ന പ്രതിരോധത്തിന് അരക്കിട്ടുറപ്പിക്കാൻ റയൽ മാഡ്രിഡിന് നിന്നും റാഫേൽ വരാൻ എന്ന ഫ്രഞ്ച് ഭടനെ കൂടി അവർ എത്തിച്ചിട്ടുണ്ട്.
- ക്രിസ്ത്യാനോ റൊണാൾഡോക്ക് യുവന്റസ് പരിശീലകന്റെ പ്രത്യേക നിർദ്ദേശം
- അർജന്റീനനൻ താരത്തെ ടീമിൽ എത്തിക്കുവാൻ പ്രീമിയർ ലീഗ് വമ്പന്മാർ
- ഇപ്പോൾ റയൽമാഡ്രിഡ് ആരാധകരുടെ ചിന്ത എന്തായിരിക്കും, ഏതാണ്ട് ഇതുപോലെയാകും
റാഫെൽ വരാനെയുടെ സൈനിങ് പൂർത്തിയായി എന്ന് പ്രഖ്യാപിച്ചെങ്കിലും വിസ ചടങ്ങുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ കൂടി നടക്കുന്നുണ്ട്. അതിനിടയിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്വാപ്പ് ഡീൽ ഓഫർ കൂടി റയൽ മാഡ്രിഡിന് മുന്നിൽവെച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാലാവധി തീരാറായ ഫ്രഞ്ച് ഫീഡർ മിഡ്ഫീൽഡർ പോൾ പോഗ്ബയെ റയൽ മാഡ്രിഡിലേക്ക് നൽകാമെന്നാണ് വാഗ്ദാനം, അതിനുപകരമായി റാഫേൽ വരാനയുടെ ട്രാൻസ്ഫർ ഫീസ് കുറച്ചാൽ മതി എന്നാണ് യൂണൈറ്റഡ് ആവശ്യം.
റാഫേൽ വരാനെ പരമാവധി വിലകുറച്ച് വാങ്ങുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. റാഫെൽ വരാനേക്ക് ആണോ പോൾ പോഗ്ബക്ക് ആണോ കൂടുതൽ വിപണി മൂല്യം എന്ന തർക്കത്തിന് ഈ ഒരു നീക്കം തുടക്കം കുറിച്ചിട്ടുണ്ട്.
പോൾ പോഗ്ബ എന്ന ഫ്രഞ്ച് താരത്തിന്റെ പ്രതിഭ മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടവിധം ഉപയോഗിച്ചിട്ടില്ല എന്നത് ഉറപ്പാണ്.