in

യൂണൈറ്റഡ് ഊരാക്കുടുക്കിൽ പോഗ്ബയെ വിൽക്കാൻ നിർബന്ധിതരാകുന്നു

pogba [Mailonlinesport]

കഴിഞ്ഞ കുറെ കാലങ്ങളായി പ്രതിസന്ധിയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കര കയറുന്നതിന്റെ ലക്ഷണങ്ങൾ അടുത്തിടെ ആയിരുന്നു കാണിച്ചു തുടങ്ങിയത്. ആരാധകർക്ക് പ്രതീക്ഷ വീണ്ടും വന്നു തുടങ്ങിയപ്പോൾ തിരിച്ചടികൾ പതിയെ അവരെ വീണ്ടും തേടിയെത്തുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ ആയ പോൾ പോഗ്ബയെ വിൽക്കുവാൻ അവർ നിർബന്ധിതരാവുകയാണ്. കുറച്ചു കാലത്തിനുള്ളിൽ തന്നെ കരാർ കാലാവധി തീരുന്ന തായിരിക്കും. ആ സമയത്ത് ഫ്രീ ഏജൻറ് ആവുകയും മറ്റു ടീമുകൾക്ക് പോഗ്ബയെ സൗജന്യമായി Sign ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നതാണ്.

ആ അവസ്ഥ ഒഴിവാക്കാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ ഇപ്പോൾ അദ്ദേഹത്തിനെ വിൽക്കുവാൻ തയ്യാറാക്കുന്നത്. പോഗ്ബയുടെ ഏജൻറ് ആയ മിനോ റിയൊള ഇപ്പോൾ തന്നെ ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമനുമായി ചേർന്ന് ചർച്ചകൾ ആരംഭിച്ചത് യുണൈറ്റഡിനെ കൂടുതൽ പ്രതിരോധത്തിലാക്കി കഴിഞ്ഞു

Pogba and Ole

കരാർ കാലാവധി തീർന്നാൽ ഫ്രീയായി പോഗ്ബയെ യുണൈറ്റഡിന് നഷ്ടമാകും. ആ അവസ്ഥ ഒഴിവാക്കാൻ ഇപ്പോൾ കിട്ടുന്ന തുകയ്ക്ക് അദ്ദേഹത്തിന് വിൽക്കുക അല്ലാതെ മറ്റൊരു മാർഗവും യുണൈറ്റഡ് മാനേജ്‌മെന്റിന് മുന്നിൽ ഇല്ല.

43 മില്യൺ പൗണ്ടിന് ഫ്രഞ്ച് ക്ലബ്ബുമായി തന്നെയായിരിക്കും യുണൈറ്റഡ് പോഗ്ബയെ കൈമാറ്റം ചെയ്യുവാൻ ഒരുങ്ങുന്നത്. പോഗ്ബയുടെ പ്രതിഭ മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടവിധം ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നത്
ഒരുപരിധിവരെ സത്യവുമാണ്

പോഗ്ബ ടീം വിട്ടുപോയാൽ അത് ആരാധകർക്ക് വളരെ വലിയ ഒരു തിരിച്ചടിയും സങ്കടവും ആയിരിക്കും. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡും മറ്റുചില ഇറ്റാലിയൻ ക്ലബ്ബുകളും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


സൗജന്യമായി അദ്ദേഹം പി എസ് യിലേക്ക് എത്തുന്നതിലും നല്ലത് ഇപ്പോൾ 43 മില്യൺ പൗണ്ട് വാങ്ങി അദ്ദേഹത്തിനെ ഫ്രഞ്ച് ക്ലബ്ബിലേക്കോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബുകൾക്കോ മാറ്റുന്നത് ആയിരിക്കും അവർക്ക് നല്ലത്.

ഓർമ്മയുടെ തിരയിളക്കത്തിൽ നാളെ ബ്രസീൽ ജർമനിയുമായി ഏറ്റുമുട്ടുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച റഫറി തേജസ് നാഗ്വെങ്കറിനെ തിരഞ്ഞെടുത്തു,