ഓൾഡ് ട്രാഫൊർഡിൽ യുണൈറ്റഡിനെ 2-2 സമനിലയിൽ തളച്ചു ബ്രെന്റ്ഫോഡ് ആൻഡ്രെസ് പെരേര, ആരോൺ വാൻ ബിസാക്ക എന്നിവർ ബോക്സിനു പുറത്തു കാഴ്ചവെച്ച സുന്ദര നീക്കത്തിനൊടുവിൽ നൽകിയ ക്രോസ്,ഒരു സ്‌ട്രൈക്കറുടെ മെയ്‌വഴക്കത്തോടെ ബ്രെന്റ്ഫോഡ് വലതുളച്ചു എലാങ്ക യുടേ ഗോളിലൂടെ ചെകുത്താൻമ്മാർ ലീഡെടുത്തിരുന്നു.
എന്നാൽ മതിമറന്നാഘോഷിച്ച ഓൾഡ് ട്രാഫൊർഡ് കാണികൾക്കു നിരാശ സമ്മാനിച്ചു ഉഗ്രൻ വോളിയിലൂടെ ബാപ്ടിസ്റ്റെ ബ്രെന്റ് ഫോർഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നു.
ഉദ്വേഗ ജനകമായ രണ്ടാം പകുതിയിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയിൽ ലോൺ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയ ആൻഡ്രെസ് പെരേരയുടെ മികച്ചൊരു ഷോട്ടിന് ബ്രെന്റ്ഫോഡ് ഗോളിക്കു ഒരു കാഴ്ചക്കാരന്റെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിമനോഹരമായി പന്തു വല കീറി മുറിച്ചപ്പോൾ ചെകുത്താൻമ്മാർ സ്വപ്നങ്ങളുടെ കൊട്ടകയിൽ അമ്മാനമാടിയിരുന്നു.
- പരുക്കുമായി പോരിനിറങ്ങിയ വികാസ് കൃഷ്ണനെ ജാപ്പനീസ് താരം ഇടിച്ചു പഞ്ചറാക്കി
- ഇടിക്കൂട്ടിൽ ജർമൻ താരത്തിനെ പഞ്ഞിക്കിട്ട് ഇന്ത്യയുടെ പുലിക്കുട്ടി മെഡലിനരികെ
- വരാനെ ടീമിൽ എത്തിക്കുന്നതിനൊപ്പം റയലിനു മാഞ്ചസ്റ്റർ യുണൈഡിന്റെ വക ഒരു സ്വാപ് ഡീൽ പ്രൊപ്പോസൽ കൂടി
പക്ഷെ പതിയിരുന്നു ആക്രമിച്ച ബ്രെന്റ്ഫോഡ് 78ആo മിനുട്ടിൽ രണ്ടാം ഗോളും നേടി യുണൈറ്റഡിന് അർഹിച്ച വിജയ ഭേരിക്കറുതി വരുത്തി.
ഒരിടവേളക്ക് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ബ്രെൻഡ്ഫോഡ് ഒരങ്കത്തിനു ബാല്യം ഉണ്ടെന്നു മറ്റുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കു സൂചന നൽകുന്ന മത്സരം കൂടിയായി ഇത്.