in

LOVELOVE OMGOMG LOLLOL

പാരീസിലെ സുൽത്താന്മാരും മാഞ്ചസ്റ്ററിലെ ചെകുത്താന്മാരും നേർക്കുനേർ, ഇനിയാണ് മക്കളെ യഥാർത്ഥ കളി…

മറ്റു മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഈ ആർട്ടിക്കിളിൽ ചേർത്തിരിക്കുന്ന ട്വിറ്റർ ലിങ്കിൽ ലഭ്യമാണ്. മറ്റു മത്സരങ്ങൾ എല്ലാം ഈ ഒരുവൻ പോരാട്ടത്തിന്റെ വ്യാപ്തിക്കു മുന്നിൽ നിഷ്ഫലമാകും എന്നത് ഉറപ്പാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഇനി ആവേശത്തോടെ കാത്തിരിക്കാം ഈ കടുത്ത പോരാട്ടത്തിന് വേണ്ടി.

Manchester United vs PSG

യൂറോപ്പിലെ കൊടും കാടിന് തീ പിടിക്കുകയാണ്, ലോകം മുഴുവൻ കത്തിക്കുവാൻ പോകുന്ന തീക്കാറ്റ് പടരാൻ പോവുകയാണ് ഫുട്ബോൾ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ പോരാട്ടം വീണ്ടും വരികയാണ് ക്രിസ്ത്യാനോ റൊണാൾഡോ ലയണൽ മെസ്സി എന്നീ അതികായൻമാർ വീണ്ടും ഏറ്റുമുട്ടുകയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 2021-2022 സീസണിലേക്കുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ബാഴ്സലോണ, ബോറുസിയ ഡോർട്ട്മുണ്ട് തുടങ്ങിയ സൂപ്പർ ക്ലബ്ബുകൾ പ്രീ-ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ, യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തങ്ങളുടെ സ്ഥാനം റൗണ്ട്-ഓഫ് 16-ൽ ഉറപ്പിച്ചു.

Manchester United vs PSG

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ് 16-ന്റെ മത്സരങ്ങൾ തീരുമാനിക്കുന്നത് ഇങ്ങനെയാണ് – യോഗ്യത നേടിയ 16 ടീമുകളെ രണ്ട് പോട്ടുകളായി തിരിച്ചിരിക്കുന്നു – ഒന്നിൽ ഗ്രൂപ്പ് വിജയികൾ, മറ്റൊന്നിൽ ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പ്. ഒരു പോട്ടിൽ നിന്നുള്ള ടീം രണ്ടാമത് പോട്ടിലുള്ള ടീമിനെയായിരിക്കും നേരിടുക എന്ന നിലയിൽ റൗണ്ട്-ഓഫ് 16-ൽ ഒരേ രാജ്യത്തു നിന്നുള്ള ടീമുകൾ തമ്മിൽ മത്സരം വരില്ല, അല്ലെങ്കിൽ ഒരു ഗ്രൂപ്പ് പങ്കിട്ട ടീമുകൾക്കെതിരെ കളിക്കാനും കഴിയില്ല. ഒടുവിൽ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ മത്സര ഗതി ഇങ്ങനെയാണ്.

ഒടുവിൽ നറുക്കെടുപ്പ് ഫലം വന്നപ്പോൾ ആരാധകർ കാണുവാൻ ആഗ്രഹിച്ച ഒരു പോരാട്ടം തന്നെയാണ് ചാമ്പ്യൻസ് ലീഗ് ഇത്തവണ വേദിയൊരുക്കുന്നത് ലോകം കാത്തിരുന്ന ക്രിസ്ത്യാനോ റൊണാൾഡോ ലയണൽ മെസ്സി പോരാട്ടം തന്നെയാണ് ഈ ചാമ്പ്യൻസ് ലീഗിൻറെ മുഖ്യ ആകർഷണം.

മറ്റു മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഈ ആർട്ടിക്കിളിൽ ചേർത്തിരിക്കുന്ന ട്വിറ്റർ ലിങ്കിൽ ലഭ്യമാണ്. മറ്റു മത്സരങ്ങൾ എല്ലാം ഈ ഒരുവൻ പോരാട്ടത്തിന്റെ വ്യാപ്തിക്കു മുന്നിൽ നിഷ്ഫലമാകും എന്നത് ഉറപ്പാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഇനി ആവേശത്തോടെ കാത്തിരിക്കാം ഈ കടുത്ത പോരാട്ടത്തിന് വേണ്ടി.

വയസ്സ് എത്ര ആയാലും ഈ കാലുകളിൽ നിന്നും ബ്രസീലിയൻ കാല്പന്തിന്റെ ഭംഗി പോവില്ല -ആരാധകരെ ഞെട്ടിച്ചു വീണ്ടും ഡീഞ്ഞോ…

ടെസ്റ്റ് സീരിസിൽ നിന്ന് രോഹിത് പുറത്ത് ? ഈ ഗുജറാത്ത് ഓപണർ പകരക്കാരൻ!