മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് മാനേജർ ജോയൽ ഗ്ലേസിയർ ചെകുത്താൻ പടയുടെ ഫാൻ ഫോറത്തെ മുൻനിശ്ചയിച്ച പ്രകാരം മീറ്റ് ചെയ്തു
മുൻപ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനു മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം ആരാധക രോഷം തണുപ്പിക്കാൻ ഗ്ലേസേർസ് ഫാമിലിയിലെ ജോയൽ ഗ്ലേസിയർ നൽകിയ ഉറപ്പ് അനുസരിച്ച് ജൂൺ നാലാം തീയതി ഫാൻ ഫോറത്തെ
മീറ്റ് ചെയ്തു.
ഉടമസ്ഥർ എന്ന നിലയിൽ ആരാധകർ ആഗ്രഹിക്കുന്ന പോലുള്ള ഒരു മികച്ച ടീമിനെയാണ് തങ്ങൾക്കു വേണ്ടതെന്നും,എല്ലാ മത്സരങ്ങളും വിജയിക്കുവാൻ ഉള്ളതാണെന്നും അതിനുവേണ്ടി അക്കാദമിയിലും ക്ലബ്ബിലും മികച്ച ഇൻവെസ്റ്റ്മെൻറ് നടത്തുമെന്നും ആരാധകർ കൂട്ടായ്മക്ക് അദ്ദേഹം വാക്ക് കൊടുത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിൻറെ ഉന്നമനത്തിനു വേണ്ടിയും പ്രയത്നിക്കും എന്നും ജോയൽ ഫാൻസ് ഫോറത്തിൽ പറഞ്ഞു
മാഞ്ചസ്റ്റർ യുണൈറ്റഡ് സപ്പോർട്ട് ട്രസ്റ്റ് കൂട്ടായ്മയുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ജോയൽ ഉറപ്പുനൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫൊർഡും, ട്രെയിനിങ് ഗ്രൗണ്ട് ആയ Carrington ട്രെയിനിങ് കോംപ്ലക്സ് ലോക നിലവാരത്തിൽ അത്യാധുനികമായ രീതിയിൽ അപ്ഗ്രേഡ് ചെയ്യുമെന്നും ജോയൽ കൂട്ടി ചേർത്തു.
ക്ലബ്ബിൻറെ മുന്നേങ്ങൾക്കായി ഒരുമിച്ചു പ്രവർത്തിക്കണമെന്നും ജോയൽ അഭ്യർത്ഥിച്ചു.ഈ വരുന്ന ട്സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എങ്കിലും മികച്ച ഇടപെടലുകൾ നടത്തി ഒരുപിടി നല്ല താരങ്ങളെ ടീമിൽ എത്തിച്ചു പഴയകാല പ്രതാപത്തിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൈപിടിച്ചുയർത്തുന്ന നല്ല സുദിനങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.
Glory Glory മാഞ്ചസ്റ്റർ യുണൈറ്റഡ്………..