ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുത്തൻ പതിപ്പിനുള്ള ചെകുത്താൻ പടയുടെ ചുണക്കുട്ടികൾ ഇതാ തയാറായി കഴിഞ്ഞു. എവെർട്ടനെതിരായ അവസാന സൗഹൃദ മത്സരത്തിൽ നാല് ഗോളിന്റെ വമ്പൻ ജയവുമായി ഓൾഡ് ട്രാഫൊർഡിൽ തിങ്ങി നിറഞ്ഞ 55,000 ഇൽ പരം കാണികൾക്കു ദൃശ്യ വിരുന്നൊരുക്കി പ്രീമിയർ ലീഗിനായി കച്ച കെട്ടി ചെകുത്താൻ പട.
എട്ടാം മിനുട്ടിൽ എവെർട്ടൻ പ്രതിരോധ പാളിച്ചയിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ യുണൈറ്റഡ്, ലുക് ഷോ നൽകിയ അസ്സിസ്റ്റിൽ നിന്നും കാപ്റ്റൻ ഹാരി മഗ്യുർ ന്റെ കിടിലൻ ഹെഡറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി എവെർട്ടൻ താരങ്ങളുടെ സമ്മർദ്ദം കൂട്ടിയിരുന്നു.
രണ്ടു ഗോളിന്റെ ക്യൂഷ്യൻ ലീഡുമായി മുന്നേറിയ ചെകുത്താൻ പടക്കായി 29ആം മിനുട്ടിൽ രക്ഷകന്റെ ധൗത്യവുമായി പോർച്ചുഗലിൽ നിന്നും പറന്നിറങ്ങിയ മാന്ദ്രികൻ ബ്രൂണോ ഫെർണാഡെസ് മനോഹരമായി തനിക്കു ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ചു യുണൈറ്റഡിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. അലറിവിളിച്ച ആരാധകക്കൂട്ടം അപ്പോഴേക്കും ആവേശത്തിന്റെ അത്യുന്നതിയിൽ എത്തിയിരുന്നു.
ഇഞ്ചുറി ടൈമിൽ മധ്യ നിര താരം ഫ്രെഡ് നൽകിയ കിടിലനൊരു അസ്സിസ്റ്റിൽ നിന്നും അതിലും മനോഹരമായി പകരക്കാരുടെ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ ഡീഗോ ഡാലോട് എവെർട്ടൻ വല തുളച്ചു നാലാം ഗോളും കണ്ടെത്തി എവെർട്ടൻ വധം പൂർത്തീകരിച്ചു.
60% ബോൾ പൊസിഷനും 14 ഇൽ പരം ഷോട്ടുകളും ഉതിർത്ത യുണൈറ്റഡ് ഓൾഡ് ട്രാഫൊർഡ് കാണികളെ പ്രതീക്ഷകളിലേക്കാണ് കൂട്ടി കൊണ്ട് പോയത്. മുന്നോട്ടുള്ള ലക്‌ഷ്യം വലുതാണ് പാതയാണെങ്കിൽ ദുർഘടം നിറഞ്ഞതും പക്ഷെ ഒലെ യുടെ കീഴിൽ പ്രതീക്ഷകൾക്ക് ചിറകു മുളച്ചു കൊണ്ടിരിക്കുകയാണ് ചെകുത്താൻ പടയുടെ ആരാധക കൂട്ടങ്ങൾക്കു.
സർ അലക്സ് ഫെർഗുസൻറെ പടിയിറക്കത്തോടെ കിരീട പോരാട്ടങ്ങളിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന യുണൈറ്റഡിന് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാൻ സാധിക്കില്ല. ജെയ്ഡൻ സാഞ്ചോക്കും റാഫേൽ വരാനെയ്ക്കും ഈ സ്വപ്നങ്ങൾക്ക് നിറം പകരാൻ സാധിക്കട്ടെ………
Lets hope best from Man United this Season