in

LOVELOVE OMGOMG CryCry LOLLOL AngryAngry

മാഴ്സലീന്യോ വീണ്ടും ഇന്ത്യൻ മണ്ണിൽ പന്തുകൊണ്ട് കവിത രചിക്കാൻ മടങ്ങി വരുന്നു…

മഴവില്ലഴകിൽ വിരിയുന്ന ഫ്രീ കിക്കുകൾ കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ കുളിർമഴ പെയ്യിച്ച് ബ്രസീലിയൻ മാന്ത്രികൻ സൃഷ്ടിക്കുന്ന കളിയഴകുകൾക്ക് സാക്ഷ്യംവഹിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഭാഗ്യം സിദ്ധിക്കുന്നു

Marcelinho

ഇന്ത്യൻ സൂപ്പർ ലീഗ് കടന്നുവന്ന ശേഷം ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്ന ബ്രസീലിയൻ താരങ്ങളുടെ എണ്ണം നിരവധിയാണ്. ബ്രസീലിയൻ മിഡ് ഫീൽഡർ ആയ മാഴ്സലീഞ്ഞോയുടെ സ്ഥാനം എന്നും അവരുടെ മുന്നിൽ തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എതിരെ നിരവധിതവണ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹത്തിൻറെ സ്ഥാനം വളരെ വലുതാണ്.

നിരവധി തവണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ ഈ താരം തനിക്ക് കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹവും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഒരിക്കലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആ മഞ്ഞക്കുപ്പായത്തിൽ അദ്ദേഹം കളിക്കുന്നത് കാണാൻ ആരാധകരും ആ താരവും ഒരുപാട് ആഗ്രഹിച്ചിരുന്നു.

Marcelinho

ബ്രസീല്‍ ടീമായ ഫ്ലമംഗോയുടെ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള മാഴ്സലീഞ്ഞോ 2016 ല്‍ ഡെല്‍ഹി ഡൈനാമോസിലൂടെയാണ് ആദ്യം ഐ എസ് എല്ലിനെത്തുന്നത്. തുടക്ക സീസണില്‍ത്തന്നെ 10 ഗോളുകള്‍ നേടിയ താരം ആ സീസണിലെ ഐ എസ് എല്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു

ISL നാലാം സീസണില്‍ ചരിത്രത്തിലാദ്യമായി ഐ എസ് എല്‍ സെമിയിലെത്തിയ പൂനെയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു മാര്‍സലീഞ്ഞോ കാഴ്ച വെച്ചത്. ഇന്ത്യയിൽ നിരവധി ആരാധകർ ഉണ്ടായിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് 2021 എഡിഷനിൽ ഒരു കരാർ പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്നാൽ ആരാധകരുടെ ആ സങ്കടം ഇപ്പോൾ മാറുകയാണ്.

ഐ ലീഗ് ടീമായ രാജസ്ഥാൻ യുണൈറ്റഡ് ഈ ബ്രസീലിയൻ മിഡ്ഫീൽഡറുമായി കരാറിലെത്തി എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. മഴവില്ലഴകിൽ വിരിയുന്ന ഫ്രീ കിക്കുകൾ കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ കുളിർമഴ പെയ്യിച്ച് ബ്രസീലിയൻ മാന്ത്രികൻ സൃഷ്ടിക്കുന്ന കളിയഴകുകൾക്ക് സാക്ഷ്യംവഹിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഭാഗ്യം സിദ്ധിക്കുന്നു

CR7-നു പിന്നാലെ വിനീഷ്യസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌…

ധീരജ് സിങ്ങിന് ചരിത്രനേട്ടം ഭാരതത്തിൻറെ അഭിമാനമായി മുൻ ബ്ലാസ്റ്റേഴ്സ് താരം…