ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 പരമ്പരയിൽ കിടിലൻ ഫോമിലാണ് സൗത്ത് ആഫ്രിക്കൻ ഓള്‍റൗണ്ടര്‍ മാർക്കോ ജാൻസൻ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണെ ഡക്കിന് പുറത്താക്കിയതും ഇന്ത്യക്ക് എതിരായ മികച്ച പ്രകടനവുമാണ് ജാൻസന്റെ വാല്യൂ കുത്തന ഉയർന്നത്.
ഇതോടെ നിലവിൽ മാർക്കോ ജാൻസൻ ചൂടേറിയ ചർച്ച വിഷയമായിരിക്കുകയാണ്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ഓക്ഷനിൽ മാർക്കോ ജാൻസൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുൻ സൗത്ത് ആഫ്രിക്കൻ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നനിന്റെ പ്രവചനം പ്രകാരം മാർക്കോ ജാൻസൻ ഓക്ഷനിൽ ഏകദേശം 10 കോടിയിലധികം നേടാൻ കഴിയുമെന്നാണ്. ജാൻസൻ 2021 മുതല്‍ ഐപിഎലിൽ കളിക്കുന്നുണ്ടെങ്കിലും താരത്തിന് ഇതുവരെ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
താരം 21 ഇന്നിങ്സിൽ നിന്ന് 20 വിക്കെറ്റ് ഐപിഎലിൽ നേടിയിട്ടുണ്ട്. പക്ഷെ താരത്തിന്റെ എക്കണോമി റേറ്റ് വളരെയധികം കൂടുതലാണ്. ഇതാണ് താരത്തിന് തിരച്ചടിയാവുന്നത്. എന്തിരുന്നാലും താരം ഏത് ടീമിനായിരിക്കും ഐപിഎൽ 2025 കളിക്കുകയെന്ന് കാത്തിരിന്ന് കാണേണ്ടത് തന്നെയാണ്.