കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തതും അവസാനത്തേതുമായ സൈനിംഗുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ ആശങ്കകളിലൂടെ കടന്ന് പോകുന്ന സമയമാണിത്. സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു വിദേശ സൈനിങ് പൂർത്തീകരിക്കാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്സിന്റെ ഭാവി സംബന്ധിച്ചുള്ള ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. ആശങ്കകൾ വർധിച്ച് വരുമ്പോൾ ഇക്കാര്യത്തിൽ മാർക്കസ് മെർഗുല്ലോ ഒരു അപ്‌ഡേറ്റുമായി രംഗത്ത് വന്നിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്നതല്ല മാർക്കസിന്റെ അപ്‌ഡേറ്റ് എങ്കിലും നിരവധി റൂമറുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഒരു കൃത്യമായ അപ്‌ഡേറ്റ് ലഭിച്ചു എന്നത് മാത്രമാണ് മാർക്കസിന്റെ അപ്‌ഡേറ്റ് നൽകുന്ന ആശ്വാസം.
കേരളാ ബ്ലാസ്റ്റേഴ്‌സ് നിരവധി താരങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും താരങ്ങൾ ആവശ്യപ്പെടുന്ന പണം നല്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറാണെന്നും എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ കളിയ്ക്കാനോ, അല്ലെങ്കിൽ ഒരു മിഡ്ടേബിൾ ടീമിന്റെ ഭാഗമാകാനോ പല താരങ്ങളും തയാറാവാത്തതാണ് യഥാർത്ഥ പ്രശ്നമെന്നും അല്ലാതെ പണമല്ല ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നമെന്നുമുള്ള ഒരു അപ്‌ഡേറ്റിന് മറുപടിയായാണ് മാർക്കസ് ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുന്നത്.
പണം തന്നെയാണ് പ്രശ്‌നം എന്ന് വ്യക്തമാക്കുകയാണ് മാർക്കസ്. ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് ഉയർന്ന നിലവാരമുള്ള താരത്തെയാണെന്നും എന്നാൽ ഇവർ ആവശ്യപ്പെടുന്ന തുക വളരെ വലുതാണെന്നും ഒരു ഐഎസ്എൽ ടീമിന് താങ്ങാൻ പറ്റുന്ന പണമല്ലെന്നും മാർക്കസ് വ്യക്‌തമാക്കുന്നു. ഇത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആറാം വിദേശ സൈനിങ് വൈകാനുള്ള കാരണവും.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്ന താരങ്ങളൊക്കെയും വലിയ തുക ആവശ്യപ്പെടുന്ന സഹചാര്യത്തിൽ ആറാം സൈനിങ് ഇനിയും വൈകാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് മനസിലാക്കാൻ സാധിക്കുന്നത്.