ട്രാൻസ്ഫർ വിൻഡോ അടച്ചതോടെ ട്രാൻസ്ഫർ സീക്രട്ടുകൾ വെളിപ്പെടുത്തുകയാണ് മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ. കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ ഇറ്റാലിയൻ ഇന്റർ നാഷണൽ മരിയോ ബലോട്ടെല്ലിയെ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയിരുന്നുവെന്നും എന്നാൽ താരത്തിന്റെ അച്ചടക്ക റെക്കോർഡ് കാരണമാണ് ബ്ലാസ്റ്റേഴ്‌സ് പിന്മാറിയതെന്നുമായിരിക്കുന്നു മാർക്കസ് വെളിപ്പെടുത്തിയ ആദ്യ ട്രാൻസ്ഫർ സീക്രട്ട്. എന്നാലിപ്പോൾ മറ്റൊരു ട്രാൻസ്ഫർ സീക്രട്ട് വെളിപ്പെടുത്തുകയാണ് മാർക്കസ്.
അൻവർ അലിക്കും ഈസ്റ്റ് ബംഗാളിനും ബാൻ; നാല് മാസത്തേക്ക് കളിക്കാനാവില്ല; വമ്പൻ വിധിയുമായി എഐഎഫ്എഫ്
സ്പാനിഷ് ഇതിഹാസ് താരം ആന്ദ്രേ ഇനിയേസ്റ്റയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് ബംഗളുരു എഫ്സി ശ്രമം നടത്തിയിരുന്നു എന്നതാണ് മാർക്കസിന്റെ പുതിയ ട്രാൻസ്ഫർ സീക്രട്ട്. ഒരു ഇന്ത്യൻ ഏജന്റാണ് ബംഗളുരു എഫ്സിയോട് ഇനിയേസ്റ്റയുടെ കാര്യം പറഞ്ഞതെന്നും ഇതോടെ ബംഗളുരു താരത്തിനായി നീക്കം നടത്തിയെന്നും എന്നാൽ ഇനിയേസ്റ്റ മിഡിൽ ഈസ്റ്റിൽ തുടരാൻ ശ്രമിച്ചതോടെ ഈ ഡീൽ നടക്കാതെ പോയെന്നും മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഗോളിന് ഒരു ലക്ഷം രൂപ; കൈയ്യടി നേടി ബ്ലാസ്റ്റേഴ്സിന്റെ പുതിയ തീരുമാനം
നിലവിൽ 40 കാരനായ ഇനിയേസ്റ്റ, ലോകഫുട്ബോളിലെ എക്കാലത്തയും മികച്ച മധ്യനിരതാരമാണ്. സ്പെയിൻ ദേശീയ ടീമിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരം കൂടിയാണ് ഇനിയേസ്റ്റ.
ലൂണയുടെ അസിസ്റ്റന്റ്; പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്
നിലവിൽ ഫ്രീ ഏജന്റാണ് ഇനിയേസ്റ്റ. യുഎഇ ക്ലബ് എമിരേറ്റ്സിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി പന്ത് തട്ടിയത്. ഫുട്ബാളിന്റെ ഭാഗമായി ഇനിയും മിഡിൽ ഈസ്റ്റിൽ തുടരാനാണ് താരത്തിന്റെ താൽപര്യം.
ഞാൻ വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്പാനിഷ് താരം സൂപ്പർ ലീഗ് കേരളയിലേക്ക്
ഫിഫ വേൾഡ് കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, യുവേഫ യൂറോ കപ്പ് തുടങ്ങിയ മേജർ കിരീടങ്ങൾ നേടിയ താരം കൂടിയാണ് ഇനിയേസ്റ്റ.