കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രധാന റൂമറാണ് മോണ്ടിനെഗ്രിനിയൻ ദേശീയ താരവും മുൻ മാഞ്ചെസ്റ്റർ സിറ്റി, ഇന്റർ മിലാൻ താരവുമായ സ്റ്റീവൻ ജോവെട്ടിക്കിന്റേത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മാർക്കസ് മെർഗുല്ലോ തന്നെ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.
ജോവെട്ടിക്ക് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്നാണ് മാർക്കസിന്റെ അപ്‍ഡേറ്റ്. ഈ അപ്‌ഡേറ്റ് കൂടി ജോവെടിക്ക് സാഗ ബ്ലാസ്റ്റേഴ്‌സ് ആരാധാർകർക്ക് പൂർണമായും അവസാനിപ്പിക്കാം.
നേരത്തെ ജോവെറ്റിക് ഇന്ത്യയിൽ നിന്നുള്ള ഓഫർ നിരസിച്ചതായി മോണ്ടിനെഗ്രെനിയൻ മാധ്യമമായ സിജി ഫുട്ബോൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താരം ഓഫർ നിരസിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് താരത്തിന് മറ്റൊരു മികച്ച കരാർ നൽകിയതായി മറ്റൊരു റിപ്പോർട്ട് കൂടിയുണ്ടായിരുന്നു. കൂടാതെ സീരി എ ക്ലബ് ജിനോവ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് സിജി ഫുട്ബോൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ എല്ലാ നീക്കവും പരാജയപെട്ടതായാണ് മാർക്കസിന്റെ പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. അതേ സമയം ബ്ലാസ്റ്റേഴ്സിന് മുന്നിൽ മറ്റു ചില ഓപ്‌ഷനുകൾ കൂടിയുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഏതായാലും സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സ് അവസാന ഫോറിൻ സൈനിങ് പൂർത്തീകരിക്കുമെന്ന് തന്നെ കരുതാം. ബ്ലാസ്റ്റേഴ്‌സ് എസ്ഡി കരോലിസ് സ്കിങ്കിസ് ഇതിനുള്ള തീവ്ര ശ്രമത്തിലാണ്.