കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ താരം മരിയോ ബലോട്ടെല്ലിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ താരത്തിന്റെ അച്ചടക്ക റെക്കോർഡുകൾ പരിഗണിച്ചതിന് ശേഷം ഈ ആഗ്രഹം ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്‌തിരുന്നു. റഫറിമാരോടും സഹകളിക്കാരോടും എന്തിനേറെ സ്വന്തം കാണികൾക്ക് നേരെയും മോശം പെരുമാറ്റം നടത്തുന്ന താരമാണ് ബലോട്ടെല്ലി. അതാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ച താരത്തിന്റെ അച്ചടക്കം റെക്കോർഡ്. എന്നാൽ ബലോട്ടെല്ലിക്ക് ബ്ലാസ്റ്റേഴ്‌സ് വാഗ്‌ദനം ചെയ്തതിനേക്കാൾ നാലിരട്ടി പ്രതിഫലം വാഗ്‌ദാനം ചെയ്ത് ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ഒരു ക്ലബ് താരത്തെ സമീപിച്ചിരുന്നു. ആ ക്ലബ് ഏതാണെന്നും ആ ട്രാൻസ്ഫറിൽ പിന്നീട് സംഭവിച്ചത് എന്താണെന്നും നമ്മുക്ക് പരിശോധിക്കാം..
ലൂണയുടെ അസിസ്റ്റന്റ്; പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്
ബലോട്ടെല്ലിയെ ബ്ലാസ്റ്റേഴ്‌സ് അച്ചടക്ക റെക്കോർഡ് പരിഗണിച്ച് നിരസിച്ചു എന്നത് ബ്ലാസ്റ്റേഴ്സിന്റെ വാദമാകാം..എന്നാൽ ബ്രസീലിലെ ഇതിഹാസ ക്ലബ് കൊറിന്ത്യൻസ് താരവുമായി ചർച്ച നടത്തിയിരുന്നു. ഇഎസ്പിഎൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഞാൻ വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്പാനിഷ് താരം സൂപ്പർ ലീഗ് കേരളയിലേക്ക്
ഏതാണ്ട് 4 മില്യൺ പ്രതിഫലമാണ് കൊറിന്ത്യൻസ് താരത്തിന് വാഗ്ദാനം ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് താരത്തിന് എത്ര വലിയ തുക ഓഫർ ചെയ്താലും അതിനേക്കാൾ മൂന്നിരട്ടിയോ നാലിരട്ടിയോ അധികമാവും കൊരിന്ത്യൻസിൻറെ 4 മില്യൺ. ഈ കരാർ താരം വെർബലി അംഗീകരിക്കുകയും ചെയ്തിരുന്നു.
ബലോറ്റെല്ലി പിന്നാലെ ഇനിയേസ്റ്റ; അടുത്ത ട്രാൻസ്ഫർ സീക്രട്ടുമായി മാർക്കസ്
എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാനനിമിഷത്തിൽ ഡച്ച് താരം മെംപിസ് ഡിപ്പായിയെ ലഭിച്ചതോടെയാണ് കൊറിന്ത്യൻസ് ബലോട്ടെലിയെ സൈൻ ചെയ്യുന്നതിൽ പിന്മാറിയത്. എന്നാൽ ഇത് വരെ കൊറിന്ത്യൻസ് ബലോട്ടെലിയുമായുള്ള ചർച്ചകൾ ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഒരു റിപോർട്ടുകൾ പോലുമില്ല. അതിനർത്ഥം ബലോട്ടെല്ലിയെ കൊരിന്ത്യൻസ് ഏത് സമയവും സ്വന്തമാക്കിയേക്കാം എന്നാണ്. നിലവിൽ കൊരിന്ത്യൻസ് സാമ്പത്തിക പ്രശ്‌നമുണ്ട്. ഈ സാമ്പത്തിക പ്രശ്‌നം അവസാനിച്ചാലും ഈ നീക്കം നടന്നേക്കാം.
ഇനി മറ്റൊരു കാര്യം കൂടി പറയാം. ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബലോട്ടെല്ലി ഏറ്റവും പ്രാധാന്യം നൽകി പരിഗണിച്ചത് കൊറിന്ത്യൻസിന്റെ കരാറാണ്. ബ്ലാസ്റ്റേഴ്‌സ് താരത്തിനായി നീക്കം നടത്തിയിരുന്നുന്നെങ്കിലും ഈ നീക്കം ചിലപ്പോൾ വിജയിക്കണം എന്ന് പറയാനാവുമില്ല.
context: Balotelli in talks for shock transfer to Corinthians