in ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന് വീണ്ടും വൻ തിരിച്ചടി! സൂപ്പർ താരം വീണ്ടും കളിച്ചേക്കില്ല

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരായ ഹോം മത്സരത്തിലെ വിജയത്തോടെ വിജയവഴിയിൽ തിരിച്ചെത്താമെന്ന് ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ചെറിയ ആശങ്ക സമ്മാനിച്ച് കൊണ്ട് പുതിയ അപ്ഡേറ്റ്.

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരായ ഹോം മത്സരത്തിലെ വിജയത്തോടെ വിജയവഴിയിൽ തിരിച്ചെത്താമെന്ന് ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ചെറിയ ആശങ്ക സമ്മാനിച്ച് കൊണ്ട് പുതിയ അപ്ഡേറ്റ്.

കഴിഞ്ഞ രണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് തോൽവിയറിഞ്ഞതിനും ഡിഫെൻസ് ലൈൻ പാളിപോയതിനും കാരണമായി ആരാധകർ വിശ്വസിക്കുന്ന ലെസ്‌കോവിചിന്റെ അഭാവം ഞായറാഴ്ച നടക്കുന്ന ഹോം മത്സരത്തിലും ഉണ്ടായേക്കാം എന്നാണ് കരുതപ്പടുന്നത്.

കാഫ് ഇഞ്ചുറിയേറ്റ് പരിശീലനം പോലെ നന്നായി നടത്താൻ കഴിയാതെ പുറത്തിരിക്കുന്ന ക്രോയേഷ്യൻ ഡിഫെൻഡർ മാർക്കോ ലെസ്‌കോവിച് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം പരിശീലനത്തിന് തിരിച്ചെത്തിയിട്ടില്ല.

അതിനാൽ തന്നെ ഞായറാഴ്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരെ നടക്കുന്ന ഹോം മത്സരത്തിലും മാർക്കോ ലെസ്‌കോവിച് മാച്ച്ഡേ ടീമിലും ഇടം നേടാൻ സാധ്യത കുറവാണ്.

പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരെ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുമ്പോൾ പ്ലേഓഫ് സ്ഥാനമാണ് പ്രധാന ലക്ഷ്യമായി കാണുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ഐഎസ്എൽ ടീമുകൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകൾ പുറത്ത്..

ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എഫ്സി ഗോവ മുന്നോട്ട്, പ്ലേഓഫ് മറന്ന്