in , , ,

CryCry LOVELOVE

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു,ബ്ലാസ്റ്റേഴ്‌സിൻ സീസണിലെ രണ്ടാം തോൽവി…

ബ്ലാസ്റ്റേഴ്‌സ്സിന്റെ അപരാചിത കുതിപിൻ തടയിട്ട് ബംഗ്ലൂരു എഫ് സി.10 മത്സരങ്ങൾക്ക് തോൽവി അറിയാതെ മുന്നേറിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് 1-0 എന്നാ ഗോൾനിലയിൽ പരാജയപെട്ടിരിക്കുന്നു

Kerala Blasters boss Ivan Vukomanovic [Goal/Twiter]

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാചിത കുതിപിന് തടയിട്ട് ബംഗ്ലൂരു എഫ് സി.10 മത്സരങ്ങൾക്ക് തോൽവി അറിയാതെ മുന്നേറിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് 1-0 എന്നാ ഗോൾനിലയിൽ പരാജയപെട്ടിരിക്കുന്നു.ബാംഗ്ലൂരിന് വേണ്ടി യുവതാരം റോഷൻ സിൽവ ഫ്രീ കിക്കിലൂടെ ഗോൾ നേടി.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

18 ദിവസത്തെ ഇടവേളയും കോവിഡും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ പ്രകടമായിരുന്നു. അലസമായ പാസ്സിങ്ങും ടീമിനെ പുറകൊട്ട് അടിച്ചു.അൽവരോ വസ്ക്‌സിന്റെ ഫ്രീ കിക്കും ഖബ്രയുടെ ഷോട്ടുമാത്രമേ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആകെ സമ്പാദ്യം എന്ന് പറയേണ്ടി വരും.

ഗോൾ കീപ്പർ ഗിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 56 ആം മിനുറ്റിൽ ഫ്രീകിക്കിലൂടെ റോഷൻ സിംഗ് അദ്ദേഹത്തെ മറികടന്നു.53% ശതമാനം പോസ്സെഷനും 13 ഷോട്ടുകൾ ഉതിർത്തിട്ടും ബ്ലാസ്റ്റേഴ്‌സിൻ ഗോൾ നേടാൻ സാധിച്ചില്ല.

വിജയത്തോടെ 14 മൽസരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബംഗളുരു നാലാം സ്ഥാനത്തേക്കു ഉയർന്നു.12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാന്നത്ത് തന്നെ തുടരുകയാണ്.

യുണൈറ്റഡ് ഡ്രസിങ് റൂമിൽ ഐക്യം കൊണ്ടുവരാൻ തന്നാലാകുനതെല്ലാം ചെയ്തു ക്രിസ്ത്യാനോ റൊണാൾഡോ…

മെസ്സിക്ക് പിന്നാലെ. മറ്റൊരു ബാഴ്സ താരം പിസ്ജിയിലേക്ക്, വാക്കാലുള്ള കരാറിൽ എത്തിയെന്ന് റിപ്പോർട്ട്‌