in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

പി എസ് ജി യുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ പൂവണയിക്കാൻ ദി സ്പെഷ്യൽ വൺ എത്തുന്നു..

ദി സ്പെഷ്യൽ വണിലൂടെ ചാമ്പ്യൻസ് ലീഗ് എന്നാ സ്വപ്നം നിറവേറ്റാൻ പി എസ് ജി ക്ക്‌ സാധിക്കുമോ??. മൗറീനോ പി എസ് ജി യിലേക്കെത്തുമോ??. നമുക്ക് കാത്തിരുന്നു കാണാം.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പരിശീലകന്മാരിൽ ഒരാളായ ഹോസേ മൗറീനോ പി എസ് ജി യിലേക്കെന്ന് റിപ്പോർട്ടുകൾ.പ്രമുഖ മാധ്യമമായ ഡെയിലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.വരും ദിവസങ്ങളിൽ നിലവിലെ പി എസ് ജി പരിശീലകനായ പോചെട്ടിനോയെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ് മൗറീനോ.സീരിയ എ ൽ ആറാം സ്ഥാനത്താണ് റോമാ ലീഗ് അവസാനിപ്പിച്ചത്. പക്ഷെ പ്രഥമ കോൺഫറൻസ് ലീഗ് ക്ലബ്ബിന് നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രീമിയർ ലീഗിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അപ്രമാദിത്യം അവസാനിപ്പിച്ച മാനേജറാണ് മൗറീനോ. മാത്രമല്ല, ടോപ് ഫൈവ് ലീഗിന് പുറമെയുള്ള ഒരു ടീമായിരുന്ന പോർട്ടോയെ കൊണ്ട് ചാമ്പ്യൻസ് ലീഗ് വിജയിപ്പിച്ച മാനേജറാണ് അദ്ദേഹം.ഇന്റർ മിലാനേ കൊണ്ടും അദ്ദേഹം ചാമ്പ്യൻസ് ലീഗ് വിജയിപ്പിച്ചിട്ടുണ്ട്.

രണ്ട് ചാമ്പ്യൻസ് ലീഗ് വിജയിച്ച മാനേജർ എന്നാ ലേബൽ തന്നെയാണ് മൗറീനോയെ സ്വന്തമാക്കാൻ വേണ്ടി പി എസ് ജിയെ പ്രേരിപ്പിക്കുന്നത്. പക്ഷെ സൂപ്പർ താരങ്ങൾ അരങ്ങ് വാഴുന്ന പി എസ് ജി യിൽ മൗറീനോ താരങ്ങളുമായി എത്രത്തോളം സഹകരിക്കുമെന്ന് പറയാൻ കഴിയില്ല. കസിയസും പോഗ്ബയുമായിയുള്ള പ്രശ്നങ്ങൾ തന്നെ ഉദാഹരണം.

ദി സ്പെഷ്യൽ വണിലൂടെ ചാമ്പ്യൻസ് ലീഗ് എന്നാ സ്വപ്നം നിറവേറ്റാൻ പി എസ് ജി ക്ക്‌ സാധിക്കുമോ??. മൗറീനോ പി എസ് ജി യിലേക്കെത്തുമോ??. നമുക്ക് കാത്തിരുന്നു കാണാം.

യൂറോപ്യൻ ക്ലബ്ബുകൾക്ക് ഇത് എന്ത് പറ്റി??, ജുവന്റസും ഇന്ത്യയിലേക്ക്..

ഇന്ത്യയെ ഫിഫ വിലക്കില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌..