in

വീണ്ടും തകർപ്പൻ ക്യാച്ചുമായി മാക്സ്വെൽ, വീഡിയോ കാണാം.

ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം ഫീൽഡിലും കൈയ്യടി നേടുന്ന താരമാണ് ഗ്ലെൻ മാക്സിവെൽ. അസാധ്യമെന്ന് തോന്നുന്ന ക്യാച്ചുകൾ അനായാസമാക്കാവുന്ന മികവ് മാക്സിക്കും. അത്തരത്തിലൊരു നിമിഷം ഇത്തവണ വീണ്ടും പിറന്നത് ബിഗ്ബാഷിലാണ്.. ക്യാച്ചിന് പുറമെ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും സ്റ്റാർസിന്റെ വിജയത്തിൽ സംഭാവന ചെയ്ത ക്യാപ്റ്റന്‍ മാക്സി മത്സരത്തിലെ പ്ലയർ ഓഫ് ദ മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. ക്യാച്ചിന്റെ വീഡിയോ കാണാം!

ബ്രിസ്ബേൻ ഹീറ്റ്സിന്റെ സാം ഹാസ്ലെറ്റിനെ പുറത്താക്കാൻ മാക്സ്വെൽ എടുത്ത ക്യാച്ച്, അത് പൂർത്തിയാക്കിയ ശേഷം സ്വയം ഞെട്ടി നോക്കി നിൽക്കുന്ന വീഡിയോ ആണ് ആരാധകർ ആഘോഷമാക്കുന്നത്.
നതാൻ കുൾട്ടർനൈലിന്റെ പന്ത് മിഡ് ഓണിലേക്ക് ഉയർത്തി അടിച്ച ഹാസ്ലെറ്റിനെ കാത്ത് മാക്സ്വെല്‍ ഉണ്ടായിരുന്നു. പിന്നിലേക്ക് ഓടി പിന്നിലേക്ക് ഡൈവ് ചെയ്ത് പന്തിനെ ഇടംകൈയ്യിൽ ഒതുക്കി മാക്സി. ശേഷം എഴുന്നേറ്റ് നിന്ന് വിശ്വാസം വരാത്ത മട്ടില്‍ നോട്ടം!

മെൾബോൺ സ്റ്റാർസിന്റെ ക്യാപ്റ്റൻ കൂടിയായ ഗ്ലെൻ മാക്സിവെൽ തന്റെ 3D മികവ് തുടരുന്നുണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗൾ ചെയ്ത ടീമിന് വേണ്ടി നാല് ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റുകൾ നേടി. അപകടകാരിയായ ക്രിസ് ലിന്നിനെയും മാക്സ്വെൽ ആണ് പുറത്താക്കിയത്. അതിന് പുറമെയാണ് ഈ ക്യാച്ചും.

ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബേൻ ഹീറ്റ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റൺസ് നേടി. ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റിന്റെ ഫിഫ്റ്റി ആണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മാക്സ്വെല്ലിന് പുറമെ ആദം സാമ്പയും രണ്ട് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിൽ ഓപണിങ് ആയി എത്തിയ മാക്സിവെൽ 30 പന്തിൽ 37 റൺസ് നേടി പുറത്തായി. സഹ ഓപ്പണര്‍ ജോ ക്ലാർക്ക് 62 റൺസ് നേടി. ഇവരുടെയും മികവിൽ മെൽബോൺ സ്റ്റാർസ് എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

ഇത് സ്റ്റാർസിന്റെ ആറാമത്തെ മാത്രം വിജയമാണ്. 13 മത്സരങ്ങിൽ ഏഴ് എണ്ണവും പരാജയപ്പെട്ട സ്റ്റാർസ് 21 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇതുവരെ മൂന്ന് മത്സരങ്ങൾ വീതം മാത്രം ജയിക്കനായ ബ്രിസ്ബേൻ ഹീറ്റ്സ്, മെൽബോൺ റെനഗേഡ്സ് എന്നിവരാണ് അവസാന സ്ഥാനക്കാർ.
ഒന്നാം സ്ഥാനത്തുള്ള പെർത് സ്കോച്ചേർസ് 13 മത്സരങ്ങിൽ 10 വിജയങ്ങൾ നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരം മാറ്റിവെച്ചു കൂടുതൽ വിവരങ്ങൾ അറിയാം…

പൂനെയുടെ ഓസീസ് പ്രണയം, രണ്ട് വർഷത്തിൽ ടീമിൽ എട്ട് താരങ്ങൾ! ലക്നൗ പിന്തുടരാവുന്ന പാത!