in , ,

ഫ്രഞ്ച് ലീഗിനെതിരെ എംബാപ്പെ, ലീഗിൻറെ നിലവാരമില്ലായ്മ വീണ്ടും ചർച്ചയാകുന്നു.

Mbappe Messi and Neymar at PSG [SportBible]

കോടികൾ വാരി വീശി സൂപ്പർ താരങ്ങളെ മറ്റു ക്ലബ്ബുകളിൽ നിന്നും തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കുന്ന പാരീസ് സെന്റ് ജർമൻ ടീം ലക്ഷ്യംവെക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് എന്ന പദവി തന്നെയാണ്. എന്നാൽ എത്ര വമ്പൻ താരങ്ങൾ വന്നാലും ലീഗിന് നിലവാരമില്ലെങ്കിൽ ക്ലബ്ബിന് ഒരു വില പോലും ലഭിക്കുകയില്ല.

സൂപ്പർതാരങ്ങളും വമ്പൻ പേരുകാരും എത്ര തന്നെ ഉണ്ടെന്ന് പറഞ്ഞാലും അവർക്കാർക്കും ഒരു അംഗീകാരവും വലുതായി ലഭിക്കുവാൻ പോകുന്നില്ല. ആ യാഥാർത്ഥ്യം ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വളരെ നേരത്തെതന്നെ ഫ്രഞ്ച് ലീഗ് വിട്ടു റയൽ മാഡ്രിഡ് ലേക്ക് പോകുവാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു.

Mbappe Messi and Neymar at PSG [SportBible]

സൂപ്പർ താരം ലയണൽ മെസ്സി പാരീസിലേക്ക് എത്തിയപ്പോഴും റയലിലേക്ക് പോകണമെന്ന തൻറെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഫ്രഞ്ച് യുവതാരം. നേരത്തെ തന്നെ കർഷകരുടെ ലീഗ് എന്ന വിളിപ്പേരുള്ള ഫ്രഞ്ച് ലീഗ് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ നിന്നും പുറത്തായിരിക്കുകയാണ്.

ഇപ്പോൾ അഞ്ചാം സ്ഥാനത്ത് പോർച്ചുഗീസ് ലീഗാണ്. എംബപ്പേ ഇപ്പോൾ പുതുതായി ഒന്നുമല്ല ഫ്രഞ്ച് ലീഗിനെ പറ്റി പറയുന്നത്. വളരെ നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ഒരിക്കലും ഫ്രഞ്ച് ആണെന്ന് പറയുവാൻ കഴിയുകയില്ല എന്ന് എംബപ്പേ തുറന്നടിച്ചിരുന്നു.

താൻ ഫ്രഞ്ച് ലീഗിൽ തുടരുന്നതിന് ഉള്ള കാരണവും എംബപ്പേ അന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഒരു സുപ്രധാന താരമെന്ന് തന്നെ വാഴ്ത്തുന്ന അവസ്ഥയിൽ ലീഗിൻറെ വളർച്ചയ്ക്കായി അവരെ സഹായിക്കുക എന്നത് ഉത്തരവാദിത്വമാണ് എന്നായിരുന്നു എംബപ്പേയുടെ വാദം. റയൽ മാഡ്രിഡ്ൻറെ ആദ്യ ഔദ്യോഗിക ട്രാൻസ്ഫർ ബിഡ് പി എസ് ജി തള്ളികളഞ്ഞു എങ്കിലും റയലിലേക്ക് തന്നെ താരം പോകുവാനാണ് എല്ലാ സാധ്യതകളും വഴിതുറക്കുന്നത്.

സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്, ആരാധകർ ആവേശത്തിന്റെ പരകോടിയിൽ…

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായി കാരറിലെത്തി, ഹൃദയം തകർന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.