in

LOVELOVE LOLLOL CryCry AngryAngry OMGOMG

മെസ്സി, നെയ്മർ തുടങ്ങിയവരില്ലാതെ എംബാപ്പെയുടെ ജന്മദിനാഘോഷം, എംബാപ്പെയെ ട്രോളി പിസ്ജി താരങ്ങളുടെ സമ്മാനം…

അതേസമയം എംബാപ്പെയുടെ ജന്മദിനാഘോഷങ്ങൾക്കിടെ പിസ്ജി താരം യുവാൻ ബെർനാട് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഗ്രൂപ്പ്‌ ഫോട്ടോയിൽ പിസ്ജി സൂപ്പർ താരങ്ങളും, എംബാപ്പെയുടെ സുഹൃത്തുക്കളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ഡി മരിയ, ഇകാർഡി, പരേഡസ് തുടങ്ങിയവരെയൊന്നും കാണാൻ കഴിഞ്ഞില്ല, സെർജിയോ റാമോസ് ഉൾപ്പെടെയുള്ള പിസ്ജിയുടെ സ്പാനിഷ് താരങ്ങളായിരുന്നു പങ്കെടുത്തവരിൽ അധികവും..

PSG Trio

പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെയുടെ പിറന്നാൾ താരത്തിനൊപ്പം കേക്ക് മുറിച്ചും മറ്റുമെല്ലാം ആഘോഷിച്ചിരിക്കുകയാണ് പിസ്ജിയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങൾ, 1998 ഡിസംബർ 20-നാണ് എംബാപ്പെ ജനിക്കുന്നത്, കഴിഞ്ഞ ദിവസമാണ് (ഡിസംബർ 20) ഫ്രഞ്ച് യുവതാരത്തിന് 23 വയസ്സ് തികഞ്ഞത്.

ഈ സീസൺ കഴിയുന്നതോടെ 2022 ജൂണിൽ ഫ്രഞ്ച് ക്ലബ്ബായ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന കയ്ലിയൻ എംബാപ്പെ ഇതുവരെ ക്ലബ്ബുമായി കരാർ പുതുക്കാൻ തയ്യാറായിട്ടില്ല, താരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് ഒരുങ്ങുന്നതെങ്കിലും പിസ്ജിയുമായി കരാർ പുതുക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം പിസ്ജി സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ വ്യക്തമാക്കിയിരുന്നു.

PSG Trio

എംബാപ്പെയുടെ ഭാവി സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കെ, താരത്തെ തമാശരൂപേണ ട്രോളി കൊണ്ട് പിസ്ജിയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങൾ പിസ്ജിയുടെ ഒരു ജേഴ്‌സി താരത്തിനു സമ്മാനിച്ചു, ജേഴ്സിക്ക് പിന്നിൽ ‘Mbappe’ എന്നും ‘2050’ എന്നും എഴുതിയിട്ടുണ്ടായിരുന്നു, 2050 വരെ താരം പിസ്ജിയുമായി കരാർ വെക്കണമെന്ന തരത്തിലുള്ള ഒരു ട്രോളാണെങ്കിലും പിസ്ജി ആഗ്രഹിക്കുന്നത് താരം ക്ലബ്ബിൽ തുടരണമെന്ന് തന്നെയാണ്.

അതേസമയം എംബാപ്പെയുടെ ജന്മദിനാഘോഷങ്ങൾക്കിടെ പിസ്ജി താരം യുവാൻ ബെർനാട് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഗ്രൂപ്പ്‌ ഫോട്ടോയിൽ പിസ്ജി സൂപ്പർ താരങ്ങളും, എംബാപ്പെയുടെ സുഹൃത്തുക്കളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ഡി മരിയ, ഇകാർഡി, പരേഡസ് തുടങ്ങിയവരെയൊന്നും കാണാൻ കഴിഞ്ഞില്ല, സെർജിയോ റാമോസ് ഉൾപ്പെടെയുള്ള പിസ്ജിയുടെ സ്പാനിഷ് താരങ്ങളായിരുന്നു പങ്കെടുത്തവരിൽ അധികവും..

കൊമ്പന്മാർക്ക് മുന്നിലേക്ക് ഐഎസ്എൽ അധികൃതരുടെ അടുത്ത ടാസ്ക് എത്തി…

ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിൽ, സന്തോഷത്തിന് കാരണം വിജയം മാത്രമല്ല, ഇത് കൂടിയാണ്…